Latest News

ഹമാസ് പ്രത്യാക്രമണം; ഇസ്രായേലിലെ അഷ്‌കലോണില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി യുവതിയും

ഹമാസ് പ്രത്യാക്രമണം; ഇസ്രായേലിലെ അഷ്‌കലോണില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി യുവതിയും
X

ന്യൂഡല്‍ഹി: ഇസ്രായേല്‍ നടത്തിയ റോക്കറ്റാക്രമണത്തിനു മറുപടിയായി ഹമാസ് നടത്തിയ പ്രത്യാക്രമണത്തില്‍ മരിച്ചവരില്‍ മലയാളി യുവതിയും. ഇടുക്കി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇസ്രായേലില്‍ കെയര്‍ടേക്കറായി ജോലി ചെയ്യുകയാണ് സൗമ്യ.

സൗമ്യ ജോലി ചെയ്യുന്ന വീട് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനു നേരെയാണ് ആക്രമണമുണ്ടായത്. വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നതിനിടയിലാണ് ആക്രമണം നടന്നത്. സൗമ്യക്ക് പെട്ടെന്ന് സുരക്ഷാമുറിയിലേക്ക് മാറാന്‍ കഴിഞ്ഞില്ലെന്നാണ് റിപോര്‍ട്ട്.

റമദാന്‍ 27നും ഇന്നും ഇസ്രായേല്‍ ഗസയില്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഇസ്രായേലിന്റെ ആക്രമണത്തിനു പ്രതികരണമെന്ന നിലയിലാണ് ഹമാസ് ഇസ്രായേല്‍ പ്രദേശത്തേക്ക് ആക്രമണമഴിച്ചുവിട്ടത്. റോക്കറ്റ് ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it