Latest News

ലോകജനസംഖ്യയുടെ പകുതിയോളം ആളുകള്‍ ജലക്ഷാമം നേരിടുന്നുവെന്ന് റിപോര്‍ട്ട്

ലോകജനസംഖ്യയുടെ പകുതിയോളം ആളുകള്‍ ജലക്ഷാമം നേരിടുന്നുവെന്ന് റിപോര്‍ട്ട്
X

ന്യൂഡല്‍ഹി: ലോകജനസംഖ്യയുടെ പകുതിയോളം ആളുകള്‍, ജലക്ഷാമം നേരിടുന്നുണ്ടെന്ന് (ഏകദേശം നാലു ബില്ല്യണ്‍)ലോകജനസംഖ്യയുടെ പകുതിയോളം ആളുകള്‍, ജലക്ഷാമം നേരിടുന്ന ഐക്യരാഷ്ട്രസഭയുടെ പുതിയ റിപോര്‍ട്ട്. ലോകത്തിലെ 100 വലിയ നഗരങ്ങളില്‍ പകുതിയും കടുത്ത ജലക്ഷാമം നേരിടുന്നുണ്ടെന്ന് റിപോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഡല്‍ഹി, ബീജിംഗ്, ന്യൂയോര്‍ക്ക്, റിയോ തുടങ്ങിയ പ്രധാന നഗരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. റിപോര്‍ട്ട് അനുസരിച്ച്, 39 നഗരങ്ങളില്‍ സ്ഥിതി വളരെ ഗുരുതരമാണ്.

റിപോര്‍ട്ടില്‍ ഡല്‍ഹി നാലാം സ്ഥാനത്താണ്. കൊല്‍ക്കത്ത ഒമ്പതാം സ്ഥാനത്തും മുംബൈ 12-ാം സ്ഥാനത്തും ബെംഗളൂരു 24-ാം സ്ഥാനത്തും ചെന്നൈ 29-ാം സ്ഥാനത്തുമാണ്. ഹൈദരാബാദ്, അഹമ്മദാബാദ്, സൂറത്ത്, പൂനെ എന്നിവയും ജലക്ഷാമം നേരിടുന്നു.

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂള്‍, വെള്ളം പൂര്‍ണ്ണമായും തീര്‍ന്നുപോയ ആദ്യത്തെ ആധുനിക നഗരമായി മാറിയേക്കാം. അമിതമായ ഭൂഗര്‍ഭജല ഉപയോഗം കാരണം മെക്‌സിക്കോ സിറ്റി പ്രതിവര്‍ഷം ഏകദേശം 20 ഇഞ്ച് എന്ന തോതില്‍ മുങ്ങിക്കൊണ്ടിരിക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ തെക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍, കൊളറാഡോ നദിയിലെ വെള്ളത്തെച്ചൊല്ലി തര്‍ക്കങ്ങള്‍ തുടരുകയാണ്.

നദികളും തടാകങ്ങളും ചുരുങ്ങുന്നു, ഭൂഗര്‍ഭജലനിരപ്പ് കുറയുന്നു, തണ്ണീര്‍ത്തടങ്ങള്‍ വറ്റുന്നു. ഭൂമി താഴ്ന്നുവരുന്നു, കുഴികള്‍ രൂപപ്പെടുന്നു, മരുഭൂമികള്‍ വികസിക്കുന്നു. ഏകദേശം 4 ബില്യണ്‍ ആളുകള്‍ എല്ലാ വര്‍ഷവും കുറഞ്ഞത് ഒരു മാസമെങ്കിലും ജലക്ഷാമം നേരിടുന്നു തുടങ്ങിയ കണക്കുകളും റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. 1990 മുതല്‍, ലോകത്തിലെ പ്രധാന തടാകങ്ങളില്‍ പകുതിയിലും വെള്ളം നഷ്ടപ്പെട്ടു. ഭൂഗര്‍ഭജല ശേഖരം 70% ക്രമാനുഗതമായി കുറഞ്ഞു. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍, യൂറോപ്പിലെ മിക്ക തണ്ണീര്‍ത്തടങ്ങളും അപ്രത്യക്ഷമായി. 1970 മുതല്‍ ഹിമാനികള്‍ ഏകദേശം 30% ചുരുങ്ങിയെന്നും റിപോര്‍ട്ടില്‍ പരയുന്നു.

ടെഹ്റാന്‍ തുടര്‍ച്ചയായ ആറാം വര്‍ഷവും വരള്‍ച്ചയെ നേരിടുകയാണെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഐക്യരാഷ്ട്രസഭ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍, എന്‍വയോണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്തിന്റെ ഡയറക്ടര്‍ കാവേ മദനി പറയുന്നത്, പുതിയതും പരിമിതവുമായ ഒരു യാഥാര്‍ഥ്യവുമായി ജീവിക്കാന്‍ നമ്മള്‍ പഠിക്കേണ്ടതുണ്ടെന്നാണ്.

Next Story

RELATED STORIES

Share it