Latest News

കേരളത്തില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസ് ജൂണ്‍ നാലിന് ആരംഭിക്കും

കേരളത്തില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസ് ജൂണ്‍ നാലിന് ആരംഭിക്കും
X

മലപ്പുറം: സംസ്ഥാനത്ത് നിന്നുളള ഈ വര്‍ഷത്തെ ഹജ്ജ് വിമാന സര്‍വീസ് ജൂണ്‍ നാലിന് ആരംഭിക്കും. ജൂണ്‍ 16 വരെ 20 വിമാനങ്ങളാണ് സര്‍വീസ് നടത്തുക. കൊച്ചി വിമാനത്താവളത്തില്‍ നിന്നാണ് ഈ വര്‍ഷത്തെ ഹജ്ജ് വിമാന സര്‍വീസ്.

സൗദി എയര്‍ലൈന്‍സിനാണ് ഈ വര്‍ഷത്തെ ഹജ്ജ് സര്‍വീസിന്റെ കരാര്‍ ലഭിച്ചിരിക്കുന്നത്. ആദ്യ വിമാനം ജൂണ്‍ നാല് രാവിലെ ഒമ്പതിന് നെടുമ്പാശ്ശേരിയില്‍നിന്നു പുറപ്പെടും. കേരളത്തില്‍ നിന്നും മദീനയിലേക്കാണ് തീര്‍ത്ഥാടകര്‍ പുറപ്പെടുക. ജൂണ്‍ 4, 6, 7, 9, 13, 15 തിയ്യതികളില്‍ ഓരോ സര്‍വീസും 5, 8, 10, 14 തിയ്യതികളില്‍ രണ്ടും 12, 16 തിയ്യതികളില്‍ മൂന്ന് വിമാനങ്ങളുമാണ് സര്‍വീസ് നടത്തുക. 377 തീര്‍ത്ഥാടകരാണ് ഓരോ വിമാനത്തിലും യാത്രയാകുക.

കേരളത്തില്‍ നിന്നും 5,274 പേര്‍ക്കാണ് ഇക്കുറി ഹജ്ജിന് അവസരം ലഭിച്ചത്. കൂടാതെ, തമിഴ്‌നാട്ടില്‍ നിന്ന് 1,498 പേരും ലക്ഷദ്വീപില്‍ നിന്നുള്ള 159 പേരും മാഹിയില്‍ നിന്നുള്ള 52 തീര്‍ത്ഥാടകരും ഇക്കുറി കൊച്ചിയില്‍ നിന്നാണ് പുറപ്പെടുക. സംസ്ഥാനത്ത് മലപ്പുറം ജില്ലയില്‍ നിന്നാണ് കൂടുതല്‍ ഹജ്ജ് തീത്ഥാടകരുള്ളത്. ജില്ലയില്‍ നിന്നുള്ള 1,735 പേര്‍ക്കാണ് അവസരം ലഭിച്ചത്. കോഴിക്കോട് ജില്ലയില്‍ നിന്ന് 1,064 പേരും കണ്ണൂരില്‍ നിന്ന് 586 പേരും കാസര്‍കോട് നിന്ന് 261 പേരുമുള്‍പ്പെടെ സംസ്ഥാനത്തെ 80 ശതമാനത്തിലധികം ഹജ്ജ് തീര്‍ത്ഥാടകരും മലബാറില്‍ നിന്നുള്ളവരാണ്.

Next Story

RELATED STORIES

Share it