Latest News

ഗ്യാന്‍വാപി കേസ് നാളെ ജില്ലാ കോടതിയില്‍; വാരാണസിയില്‍ നിരോധനാജ്ഞ

ഗ്യാന്‍വാപി കേസ് നാളെ ജില്ലാ കോടതിയില്‍; വാരാണസിയില്‍ നിരോധനാജ്ഞ
X

വാരാണസി: ഗ്യാന്‍വാപി മസ്ജിദില്‍ പ്രവേശനമാവശ്യപ്പെട്ട് ഹിന്ദുത്വര്‍ നല്‍കിയ ഹരജി ജില്ലാ കോടതയില്‍ പരിഗണിക്കാനിരിക്കെ വാരാണസില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നഗരത്തില്‍ സുരക്ഷ കടുപ്പിച്ചിട്ടുണ്ട്.

സാമുദായിക സംഘര്‍ഷം കണക്കിലെടുത്ത് ജില്ലാ ജഡ്ജി എ കെ വൈഷ്ണവ് വിധി പറയുന്നത് സെപ്തംബര്‍ 12വരെ നീട്ടിയിരുന്നു.

പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതിനുപുറമെ സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി സുരക്ഷ വര്‍ധിപ്പിക്കും. അതിനുവേണ്ടി മതാധ്യക്ഷനാ്മാരായി ചര്‍ച്ച നടത്തും.

സുരക്ഷയുടെ ഭാഗമായി നഗരത്തെ പ്രത്യേക സോണുകളായി തിരിച്ചിരിക്കുകയാണ്. അവിടെയാണ് പോലിസിനെ വിന്യസിപ്പിച്ചത്.

ഹോട്ടലുകള്‍, ലോഡ്ജുകള്‍, ഗസ്റ്റ് ഹൗസുകള്‍ എന്നിവയും പരിശോധിക്കും.

ഗ്യാന്‍വാപിക്കു പിന്നിലുള്ള ജലസ്ഥാനില്‍ ആരാധിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് സ്ത്രീകളാണ് കേസ് കൊടുത്തത്.

ഗ്യാന്‍വാപി പള്ളി വഖഫ് സ്വത്താണെന്നും അതുസംബന്ധിച്ച ഹരജി കോടതിയിലുണ്ടെന്നും അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി പ്രതികരിച്ചു.

പള്ളിക്കുള്ളിലെ വുദുഖാനയില്‍ ശിവലിംഗമുണ്ടെന്നും അവിടെ ആരാധന അനുവദിക്കണമെന്നുമാണ് വാദം. 1991ലെ ആരാധനാലയ നിയമമനുസരിച്ച് ആരാധനാരീതിയില്‍ മാറ്റംവരുത്തരുതെന്നാണ് മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി വാദിക്കുന്നത്. കേസില്‍ ഇടപെട്ടുകൊണ്ട് വീഡിയോ സര്‍വേക്ക് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ മാനേജ്‌മെന്റ്കമ്മിറ്റി സുപ്രിംകോടതിയെ സമീപിച്ചു. കേസ് വാരാണസി കോടതിയില്‍നിന്ന് ജില്ലാ കോടതിയിലേക്ക് മാറ്റിയത് സുപ്രിംകോടതിയുടെ ഉത്തരവനുസരിച്ചാണ്. കേസ് കോടതിയുടെ പരിഗണനയിലുളള സാഹചര്യത്തില്‍ സര്‍വേയില്‍ കണ്ടെത്തിയെന്ന് ഹിന്ദുത്വര്‍ അവകാശപ്പെടുന്ന ശിവലിംഗം സംരക്ഷിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഒപ്പം മുസ് ലിംകള്‍ക്ക് നമസ്‌കാരം അനുവദിക്കാനും നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it