Latest News

'ഗുജറാത്ത് മറക്കില്ല': കാംപസ് ഫ്രണ്ട് ചര്‍ച്ച ഇന്ന്

ഗുജറാത്ത് മറക്കില്ല: കാംപസ് ഫ്രണ്ട് ചര്‍ച്ച ഇന്ന്
X

തിരുവനന്തപുരം: കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'ആര്‍എസ്എസിന്റെ വംശഹത്യ പ്രത്യയശാസ്ത്രം ചര്‍ച്ച ചെയ്യുന്നു' എന്ന പ്രമേയത്തില്‍ തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ ഇന്ന് ചര്‍ച്ച സംഘടിപ്പിക്കും. കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ കമ്മിറ്റിയംഗം പി വി ശുഹൈബ് ഉദ്ഘാടനം ചെയ്യും. പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ കെ കെ ബാബുരാജ്, മാധ്യമ പ്രവര്‍ത്തക മൃദുല ഭവാനി, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഫത്തഹുദ്ദീന്‍ റഷാദി എന്നിവര്‍ പങ്കെടുക്കും. ഫെബ്രുവരി 28 ഗുജറാത്ത് വംശഹത്യ ദിനത്തോട് അനുബന്ധിച്ച് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വ്യാപകമായി നടത്തുന്ന 'ഗുജറാത്ത് മറക്കില്ല' എന്ന കാംപയിന്റെ ഭാഗമായാണ് ചര്‍ച്ച സംഘടിപ്പിക്കുന്നത്.




Next Story

RELATED STORIES

Share it