ഗുജറാത്ത് പിസിസി വര്‍ക്കിങ് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു; ജിഗ്‌നേഷ് മേവാനിയും പട്ടികയില്‍

ന്യൂഡല്‍ഹി: ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ (ജിപിസിസി) വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിക്കുന്നതിനുള്ള നിര്‍ദേശം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അംഗീകരിച്ചു. ദലിത് നേതാവും എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനിയടക്കം ഏഴുപേരെ വര്‍ക്കിങ് പ്രസിഡന്റുമാരായി തിരഞ്ഞെടുത്തു.
Congress President has approved the proposal of the appointment of Working Presidents of Gujarat Pradesh Congress Committee with immediate effect pic.twitter.com/15RHvnYWa3
— ANI (@ANI) July 7, 2022
ജിഗ്‌നേഷ് മേവാനിയെ കൂടാതെ എംഎല്‍എമാരായ ലളിത് കഗത്താര, രുത്വിക് മക്വാന, അംബരീഷ് ജെ ദേര്‍, ഹിമ്മത് സിങ് പട്ടേല്‍, പാര്‍ട്ടി നേതാക്കളായ കദിര്‍ പിര്‍സാദ, ഇന്ദ്ര വിജയ്‌സിങ് എന്നിവരെയാണ് സംസ്ഥാനത്ത് പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്റുമാരായി അടിയന്തര പ്രാധാന്യത്തോടെ നിയമിക്കുന്നതെന്ന് എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ നിയമസഭയില്‍ കോണ്‍ഗ്രസ് പിന്തുണയില്‍ സ്വതന്ത്ര എംഎല്‍എയായ ജിഗ്‌നേഷ്, കനയ്യക്കൊപ്പമാണ് കോണ്‍ഗ്രസ് അംഗത്വമെടുത്തത്.
പുതിയ പട്ടികയിലെ വര്‍ക്കിങ് പ്രസിഡന്റുമാരില്‍ ഏഴില്‍ അഞ്ചുപേരും എംഎല്‍എമാരാണ്. വര്‍ക്കിങ് പ്രസിഡന്റായിരുന്ന ഹര്‍ദ്ദിക് പട്ടേല്‍ നേരത്തേ നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പാര്‍ട്ടി വിട്ടിരുന്നു. നിയമസഭാ തിരഞ്ഞടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പുതിയ നിയമനങ്ങള്‍ നടത്തിയിരിക്കുന്നത്.
RELATED STORIES
ഗ്രോവാസുവിനെ ജയിലില്‍ സ്വീകരിക്കാനെത്തിയ പോലിസുകാരന് കാരണം കാണിക്കല്‍ ...
29 Sep 2023 1:38 PM GMTനായ പരിശീലനത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന; പ്രതിയെ...
29 Sep 2023 3:22 AM GMTബൈക്ക് തകര്‍ത്തതിനെച്ചൊല്ലി തര്‍ക്കം; അനുജന്റെ വെടിയേറ്റ് ജ്യേഷ്ഠന്...
29 Sep 2023 2:45 AM GMTസംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
29 Sep 2023 1:09 AM GMTവിടവാങ്ങിയത് ഇന്ത്യയെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച...
28 Sep 2023 2:27 PM GMTഎം എസ് സ്വാമിനാഥന് അന്തരിച്ചു
28 Sep 2023 9:25 AM GMT