Latest News

ചര്‍ച്ചകളിലെ സ്ത്രീ വിരുദ്ധത അംഗീകരിക്കാന്‍ കഴിയില്ല; മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തിന് മാര്‍ഗരേഖയുണ്ടാക്കുമെന്നും പി സതീദേവി

സ്ത്രീയെ മോശമായി വാക്ക് കൊണ്ടോ, നോക്ക് കൊണ്ടോ അധിക്ഷേപിക്കാന്‍ പാടില്ല. ഉത്തരവാദിത്വപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ തന്നെ ഇങ്ങനെ ചെയ്താല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി വേണം

ചര്‍ച്ചകളിലെ സ്ത്രീ വിരുദ്ധത അംഗീകരിക്കാന്‍ കഴിയില്ല; മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തിന് മാര്‍ഗരേഖയുണ്ടാക്കുമെന്നും പി സതീദേവി
X

തിരുവനന്തപുരം: മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തിന് മാര്‍ഗരേഖയുണ്ടാക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. ചര്‍ച്ചകളിലെ സ്ത്രീ വിരുദ്ധത അംഗീകരിക്കാന്‍ കഴിയില്ല. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ സാധിക്കുന്ന അന്തരീക്ഷമുണ്ടാക്കണമെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്ത്രീയെ മോശമായി വാക്ക് കൊണ്ടോ, നോക്ക് കൊണ്ടോ അധിക്ഷേപിക്കാന്‍ പാടില്ല. ഉത്തരവാദിത്വപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ തന്നെ ഇങ്ങനെ ചെയ്താല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് നിലപാടെന്നും പി സതീദേവി വിശദീകരിച്ചു.

സ്ത്രീധനത്തിനെതിരെ സംസ്ഥാനത്ത് ശക്തമായ നിയമങ്ങള്‍ കൊണ്ടുവരും. സാമ്പത്തിക സ്ഥിതി അനുസരിച്ച് മാത്രം വിവാഹം നടത്താന്‍ നിയമനിര്‍മ്മാണം നടത്തും. പാരിതോഷികങ്ങള്‍ നല്‍കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. വിവാഹത്തിന് മുമ്പ് കൗണ്‍സിലിങ് നിര്‍ബന്ധമാക്കുമെന്നും അധ്യക്ഷ പറഞ്ഞു. ഹരിത വിഷയം വനിതാ കമ്മീഷന്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും കോഴിക്കോട് ജില്ലയിലെ സിറ്റിംഗില്‍ വിശദീകരണം കേള്‍ക്കുമെന്നുമാണ് സതീദേവി അറിയിച്ചത്.

Next Story

RELATED STORIES

Share it