Latest News

ജിഎസ്ടി കുറയ്ക്കാനുള്ള തീരുമാനം; അവശ്യ സാധാനങ്ങളുടെ വില കുറയും

ജിഎസ്ടി കുറയ്ക്കാനുള്ള തീരുമാനം; അവശ്യ സാധാനങ്ങളുടെ വില കുറയും
X

കൊച്ചി:ജിഎസ്ടി കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തോടെ രാജ്യത്ത് അവശ്യ സാധനങ്ങളുടെ വില കുറഞ്ഞേക്കും. 12ശതമാനം, 28 ശതമാനം നികുതി സ്ലാബുകള്‍ ഒഴിവാകുന്നതോടെ സാധാരണക്കാര്‍ ഉപയോഗിക്കുന്ന പ്രധാന ഉത്പന്നങ്ങളുടെയെല്ലാം വില കുറയുമെന്നാണ് വിലയിരുത്തുന്നത്. 12 ശതമാനം ജിഎസ്ടിയുള്ള 99 ശതമാനം ഉത്പന്നങ്ങളുടെയും നികുതി അഞ്ച് ശതമാനമായി കുറയും. 28 ശതമാനം നികുതിയുള്ള 90 ശതമാനം ഉത്പന്നങ്ങളുടെയും നികുതി 18 ആകും. ഇതോടെ മരുന്നുകള്‍ക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും വില കുറയും.

ഒക്ടോബർ മുതൽ ജിഎസ് ടി പ്രാബല്യത്തിൽ വരും.ബിസിനസ് ക്ളാസിലെ വിമാന യാത്ര മുതല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് പ്രീമിയത്തില്‍ വരെ കുറവുണ്ടാകാന്‍ ജി.എസ്.ടി പരിഷ്‌കരണം സഹായമാകുമെന്നാണ് വിലയിരുത്തൽ.

പ്രധാനമായും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തുന്ന താരിഫ് വെല്ലുവിളിയെ നേരിടാനും വിപണിയിൽ വളർച്ച കൈവരിക്കാനുമാണ് ജിഎസ്ടിയില്‍ മാറ്റം വരുത്തുന്നത് എന്നാണ് നിഗമനം.

Next Story

RELATED STORIES

Share it