Latest News

ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം; ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്

ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം; ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്
X

ശ്രീനഗര്‍; ജമ്മു കശ്മീരിലെ ശ്രീനഗറില്‍ തിരക്കേറിയ അങ്ങാടിക്കരികിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ ഒരു സാധാരണക്കാരന്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു പോലിസുകാരനും പരിക്കുണ്ട്.

70 വയസ്സുകാരനായ ഒരാളാണ് മരിച്ചതെന്ന് എസ് പി അറിയിച്ചു. ആശുപത്രിയിലെത്തിച്ചശേഷമാണ് മരണം നടന്നത്. മുഹമ്മദ് അസ് ലം മഖ്ദൂമിയാണ് മരിച്ചത്. നൗഹാട്ട പ്രദേശവാസിയാണ്.

സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണ് നടന്നതെന്നും ഈ പ്രദേശത്ത് ഒരു ഉദ്യോഗസ്ഥനെ പട്രോളിങിന് നിയോഗിച്ചിരുന്നുവെന്നും സിആര്‍പിഎഫ് ഓഫിസര്‍ പറഞ്ഞു.

ആശുപത്രയില്‍ ഇതുവരെ 21 പേരെയാണ് സ്‌ഫോടനത്തെത്തുടര്‍ന്ന് നിയോഗിച്ചിട്ടുള്ളത്.

പരിക്കേറ്റ പോലിസുകാരന്‍ ചികില്‍സ തേടിയശേഷം ആശുപത്രിവിട്ടു.

പ്രധാനപ്പെട്ട രാഷ്ട്രീയനേതാക്കള്‍ ആക്രമണത്തെ അപലപിച്ചു.

Next Story

RELATED STORIES

Share it