Latest News

പരാതിയില്‍ ഗ്രാമപ്പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ച് സ്റ്റാമ്പ് പതിപ്പിച്ചെന്ന് ആക്ഷേപം; മുഖ്യമന്ത്രിക്കും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും പരാതി നല്‍കി

അപേക്ഷകളില്‍ മാത്രമാണ് അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിക്കേണ്ടതെന്നിരിക്ക പരാതികളിലും നിര്‍ബന്ധിച്ച് പതിച്ചു വാങ്ങുന്നത് പരാതിക്കാരെ നിരുല്‍സാഹപ്പെടുത്താനാണെന്നും ഷാന്റി ജോസഫ് തട്ടകത്ത് ചൂണ്ടി കാണിക്കുന്നു.

പരാതിയില്‍ ഗ്രാമപ്പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ച് സ്റ്റാമ്പ് പതിപ്പിച്ചെന്ന് ആക്ഷേപം;  മുഖ്യമന്ത്രിക്കും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും പരാതി നല്‍കി
X

മാള: പൊയ്യ ഗ്രാമപ്പഞ്ചായത്ത് ഫ്രണ്ട് ഓഫീസ് വഴി നല്‍കാന്‍ കൊണ്ടുചെന്ന പരാതിയില്‍ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ച് സ്റ്റാമ്പ് പതിപ്പിച്ചു വാങ്ങിയെന്ന് പരാതി. മാള സ്വദേശിയും പൊതു പ്രവര്‍ത്തകനുമായ ഷാന്റി ജോസഫ് തട്ടകത്താണ് മുഖ്യമന്ത്രിക്കും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും ഇതു സംബന്ധിച്ച് പരാതി നല്‍കിയത്.

മാളച്ചാലിലെ മഴവെള്ളം ഒഴുകി പോകുന്ന പൊയ്യ ഗ്രാമപഞ്ചായത്തിന്റെ അധീനതയില്‍പ്പെട്ട തോടുകള്‍ മണ്ണ് മൂടി ഒഴുക്ക് തടസ്സപ്പെട്ടത് സംബന്ധിച്ച് നല്‍കിയ പരാതിയിലാണ് ഉദ്യോഗസ്ഥര്‍ സ്റ്റാമ്പ് പതിച്ചു വാങ്ങിയത്. ഷാന്റി ജോസഫ് നേരിട്ട് ഗ്രാമപ്പഞ്ചായത്തിലേക്ക് നല്‍കുന്ന പരാതിയും കൂടാതെ വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എക്ക് നല്‍കിയ പരാതിയൊടൊപ്പം എംഎല്‍എ ഗ്രാമപ്പഞ്ചായത്തിന് നല്‍കിയ കത്തും സഹിതവുമാണ് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കാന്‍ വനിതാ ജീവനക്കാരി വശം കൊടുത്തുവിട്ടത്.

എന്നാല്‍ എംഎല്‍എയുടെ കത്ത് സഹിതം നല്‍കിയ പരാതി സ്വീകരിക്കുകയും ഷാന്റി ജോസഫ് തട്ടകത്ത് വ്യക്തിപരമായി നല്‍കിയ പരാതിയില്‍ സ്റ്റാമ്പ് പതിപ്പിച്ചു നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

സ്റ്റാമ്പിനായി അഞ്ച് കിലോമീറ്ററോളം യാത്ര ചെയ്ത് അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് ലഭിക്കാഞ്ഞതിനാല്‍ 10 രൂപയുടെ സ്റ്റാമ്പ് പതിച്ചതാണ് നല്‍കിയതെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

അപേക്ഷകളില്‍ മാത്രമാണ് അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിക്കേണ്ടതെന്നിരിക്ക പരാതികളിലും നിര്‍ബന്ധിച്ച് പതിച്ചു വാങ്ങുന്നത് പരാതിക്കാരെ നിരുല്‍സാഹപ്പെടുത്താനാണെന്നും ഷാന്റി ജോസഫ് തട്ടകത്ത് ചൂണ്ടി കാണിക്കുന്നു. ഇത്തരത്തില്‍ നിരവധി പേരില്‍ നിന്നും സ്റ്റാമ്പ് പതിച്ചു വാങ്ങിയിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും തനിക്കുണ്ടായ നഷ്ടം തിരിച്ചു ലഭിക്കണമെന്നും ഇതുപോലെ തെറ്റായി സ്റ്റാമ്പ് പതിച്ചു സ്വീകരിക്കരുതെന്ന് എല്ലാ പഞ്ചായത്ത് അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it