- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ധൂര്‍ത്ത് ആക്ഷേപത്തില്‍ തുറന്ന ചര്‍ച്ചക്ക് തയ്യാറാണ്; മന്ത്രിമാരുടെ ചെലവ് അടക്കം ചര്‍ച്ചചെയ്യാമെന്ന് ധനമന്ത്രി
മന്ത്രിമാരുടെ എണ്ണം, ചെലവ്, വിദേശയാത്ര എന്നിവയെല്ലാം യുഡിഎഫ് കാലമായോ മറ്റ് സംസ്ഥാനങ്ങളുമായോ താരതമ്യം ചെയ്ത് പരിശോധിക്കാന്‍ തയ്യാറാണെന്നും ധനമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ പണം ധൂര്‍ത്തടിയിക്കുകയാണെന്ന വിമര്‍ശനത്തിനെതിരെ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ധനമന്ത്രി. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ് അവതരണത്തില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ക്കെതിരെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മന്ത്രിമാരുടെ ചെലവ് അടക്കം എല്ലാ ആരോപണങ്ങളിലും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ധനമന്ത്രി പറഞ്ഞു.
സാമ്പത്തിക ബുദ്ധിമുട്ടുണ്ട് എന്നുള്ള സര്‍ക്കാരിന്റെ പ്രസ്താവനയ്ക്ക് മറവില്‍ കേരളത്തില്‍ ഒന്നും നടക്കുന്നില്ല,സംസ്ഥാനം പാപ്പരാണ് ട്രഷറിയില്‍ പൂച്ചപെറ്റു കിടക്കുന്നു എന്നതുപോലെയുള്ള പ്രചരണം ദുരുദ്ദേശപരമാണ്. ട്രഷറി പൂര്‍ണ സമയവും പ്രവര്‍ത്തന സജ്ജമാണ് സജീവവുമാണ്. ട്രഷറിയുടെ പ്രവര്‍ത്തനത്തിന്റെ അളവുകോല്‍ എന്താണ് എന്ന ധനമന്ത്രി ചോദിച്ചു. .വരവും ചെലവും നോക്കുകയാണെങ്കില്‍ വരവിലും ചെലവിലും പൂര്‍വകാല റെക്കോര്ഡുകളെയും തകര്‍ത്തുകൊണ്ടഫാണ് ട്രഷറിയുടെ പ്രവര്‍ത്തിക്കുന്നത്. 2020 21 ല്‍ സംസ്ഥാനത്തിന്റെ മൊത്തം ചെലവ് 138884 കോടി രൂപയായിരുന്നു. 2022 23 ല്‍ അത് 158838 കോടി രൂപയായി ഉയര്‍ന്നു. നടപ്പ് സാമ്പത്തിക വര്ഷം അത് 168407 കോടി രൂപയായി ഉയരും. ഏകദേശം 30000 കോടി രൂപയുടെ വര്‍ധനവാണ് മൂന്ന് വര്‍ഷത്തിനിടെ ഉണ്ടായിരിക്കുന്നത്. വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താതിരുന്നാല്‍ ഒരു ധന പ്രതിസന്ധിയും ഉണ്ടാകില്ല, അങ്ങനെയാണ് ചില സംസ്ഥനങ്ങളും ചെയ്യുന്നത്. കേരള സര്‍ക്കാരിന്റെ സമീപനം ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടലല്ല. ഈ അവസരത്തില്‍ ധൂര്‍ത്ത നടത്തുകയാണെന്ന് വിമര്‍ശിച്ചാല്‍ അതിനും മറുപടിയുണ്ടെന്ന് ധനമന്ത്രി.
മന്ത്രിമാരുടെ എണ്ണം, ചെലവ്, വിദേശയാത്ര എന്നിവയെല്ലാം യുഡിഎഫ് കാലമായോ മറ്റ് സംസ്ഥാനങ്ങളുമായോ താരതമ്യം ചെയ്ത് പരിശോധിക്കാന്‍ തയ്യാറാണെന്നും ധനമന്ത്രി പറഞ്ഞു. അത്തരം ആരോപണങ്ങള്‍ക്കൊന്നും യാതൊരു അടിസ്ഥാനവുമില്ലെന്ന് ധനമന്ത്രി.
RELATED STORIES
വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ട: കേന്ദ്രം സുപ്രിം...
3 Oct 2024 6:07 PM GMTരണ്ട് ഗോളിന്റെ ലീഡെടുത്തിട്ടും രക്ഷയില്ല; കലിംഗയിലും...
3 Oct 2024 5:32 PM GMTഎഡിജിപിയെ മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കി; സിപിഐ യോഗത്തില്‍...
3 Oct 2024 4:12 PM GMTമതസ്പര്‍ധ വളര്‍ത്തുന്നുവെന്ന്; പി വി അന്‍വറിനെതിരേ തൃശൂര്‍ പോലിസില്‍...
3 Oct 2024 3:54 PM GMTപി വി അന്‍വറിന് പി ശശിയുടെ വക്കീല്‍ നോട്ടിസ്
3 Oct 2024 3:44 PM GMTനിയമസഭാ സമ്മേളനം നാളെമുതല്‍; പി വി അന്‍വറിന്റെ ഇരിപ്പിടം പ്രതിപക്ഷ...
3 Oct 2024 3:20 PM GMT