Latest News

കണ്ണൂര്‍ സര്‍വകലാശാല വിസിക്കെതിരേയുള്ള ഗവര്‍ണറുടെ പരാമര്‍ശം അപകീര്‍ത്തികരം; പ്രതിഷേധപ്രസ്താവനയുമായി പ്രമുഖര്‍

കണ്ണൂര്‍ സര്‍വകലാശാല വിസിക്കെതിരേയുള്ള ഗവര്‍ണറുടെ പരാമര്‍ശം അപകീര്‍ത്തികരം; പ്രതിഷേധപ്രസ്താവനയുമായി പ്രമുഖര്‍
X

ന്യൂഡല്‍ഹി: അധ്യാപകനിയമനത്തിന്റെ പേരില്‍ വിവാദം കൊഴുക്കുന്ന കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറെ കുറ്റവാളിയെന്ന് ആക്ഷേപിച്ച കേരള ഗവണര്‍ക്കെതിരേ പ്രതിഷേധവുമായി പ്രമുഖര്‍. അമ്പതോളം അക്കാദമിക പണ്ഡിതരും അധ്യാപകരും ചരിത്രകാരന്മാരുമാണ് പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്. പ്രമുഖ പണ്ഡിതനും ചരിത്രകാരനുമായ ഡോ. ഗോപിനാഥ് രവീന്ദ്രനെ ആക്ഷേപിച്ച ഗവര്‍ണറുടെ നടപടി അപകീര്‍ത്തികരവും രാഷ്ട്രീയപ്രേരിതവുമാണെന്നും പ്രസ്താവനയില്‍ പറയുന്നു. പ്രഫ. കേശവന്‍ വെളുത്താട്ട്, പ്രഫ, വാസന്തി ദേവി, പ്രഫ. പ്രഭു പ്രസാദ് മൊഹാപത്ര തുടങ്ങി 50 പേരാണ് ഒപ്പുവച്ചിട്ടുള്ളത്.

ഗവര്‍ണറുടെ ആരോപണം തങ്ങളെ ഞെട്ടിച്ചുവെന്നും ഗവര്‍ണര്‍ക്കെതിരേ വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെ പിന്തുണക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു.

മലയാളം അധ്യാപകിയയായി പ്രിയാ വര്‍ഗീസിനെ നിയമിച്ചതിനെതിരേയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.

പ്രസ്താവനയില്‍ ഒപ്പുവച്ചവര്‍

1. പ്രൊഫസര്‍ പ്രഭു പ്രസാദ് മൊഹപത്ര, ചരിത്ര വിഭാഗം, ഡല്‍ഹി സര്‍വകലാശാല

2. പ്രൊഫ റൊമില ഥാപ്പര്‍, പ്രമുഖ ചരിത്രകാരന്‍

3. പ്രൊഫ. കേശവന്‍ വെളുത്താട്ട്, വിരമിച്ച പ്രൊഫസര്‍, ചരിത്ര വിഭാഗം, ഡല്‍ഹി സര്‍വകലാശാല

4. പ്രൊഫസര്‍ വാസന്തി ദേവി, മനോന്‍മണിയം സുന്ദരനാര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

5. സയ്യിദ് അലി നദീം റസാവി, ചരിത്ര വിഭാഗം, അലിഗഡ് മുസ്ലീം സര്‍വകലാശാല

6. പ്രൊഫ പുരേന്ദ്ര പ്രസാദ്, സോഷ്യോളജി വിഭാഗം, ഹൈദരാബാദ് സര്‍വകലാശാല

7. പ്രൊഫ തന്‍വീര്‍ ഫസല്‍, പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം, ഹൈദരാബാദ് സര്‍വകലാശാല

8. പ്രൊഫ. അബ്ദുള്‍ മതിന്‍, ചരിത്ര വിഭാഗം, ജാദവ്പൂര്‍ സര്‍വകലാശാല

9. കേരള കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ പ്രൊഫ ജി അരുണിമ

10. പ്രൊഫ കെ നാഗേശ്വര്‍, ജേര്‍ണലിസം വിഭാഗം, ഉസ്മാനിയ യൂണിവേഴ്‌സിറ്റി, ഹൈദരാബാദ്

11. പ്രൊഫ. കെ.എന്‍.പണ്ണിക്കര്‍, റിട്ട. പ്രൊഫസര്‍, സെന്റര്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ സ്റ്റഡീസ്, ജെ.എന്‍.യു.

12. പ്രൊഫ. പ്രഭാത് പട്‌നായിക്, റിട്ടയേര്‍ഡ് പ്രൊഫസര്‍, ജെഎന്‍യു

13. പ്രൊഫ. സുചേത മഹാജന്‍, സെന്റര്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ സ്റ്റഡീസ്, ജെഎന്‍യു

14. പ്രൊഫ. നിലാദ്രി ഭട്ടാചാര്യ, ജെഎന്‍യുവിലെ ചരിത്രപഠന കേന്ദ്രത്തിന്റെ മുന്‍ മേധാവി

15. പ്രൊഫ. ആര്‍.പി ബഹുഗുണ, ജാമിയ മില്ലിയ ഇസ്ലാമിയ മുന്‍ ചരിത്ര വിഭാഗം മേധാവി

16. തനൂജ കൊത്തിയാല്‍, അംബേദ്കര്‍ സര്‍വകലാശാല ചരിത്രവിഭാഗം പ്രൊഫ

17. പ്രൊഫ. അമര്‍ ഫാറൂഖി, ചരിത്ര വിഭാഗം, ഡല്‍ഹി സര്‍വകലാശാല

18. പ്രൊഫ. അനിരുദ്ധ് ദേശ്പാണ്ഡെ, ഡല്‍ഹി യൂണിവേഴ്‌സിറ്റി ചരിത്ര വിഭാഗം

19. പ്രൊഫ. ജാനകി എബ്രഹാം, ഡല്‍ഹി സര്‍വകലാശാലയിലെ സോഷ്യോളജി വിഭാഗം

20. പ്രൊഫ. സോന്യ ഗുപ്ത, സ്പാനിഷ് & ലാറ്റിന്‍ അമേരിക്കന്‍ സുഡീസ് വിഭാഗം, ജാമിയ മില്ലിയ ഇസ്ലാമിയ

21. പ്രൊഫ അമിതാബ് ചക്രവര്‍ത്തി, ഡീന്‍ ആര്‍ട്‌സ് ഫാക്കല്‍റ്റി, ഡല്‍ഹി യൂണിവേഴ്‌സിറ്റി

22. നിത്യാനന്ദ് തിവാരി, ഡല്‍ഹി സര്‍വകലാശാല ഹിന്ദി വിഭാഗം മുന്‍ മേധാവി പ്രൊഫ

23. പ്രൊഫ. ജോയ് എല്‍.കെ.പചുവ, ചരിത്രപഠന കേന്ദ്രം, ജെ.എന്‍.യു

24. സംഘമിത്ര മിശ്ര, ഡല്‍ഹി സര്‍വകലാശാല ചരിത്രവിഭാഗം പ്രൊഫ

25. വികാസ് ഗുപ്ത, ഡെല്‍ഹി സര്‍വകലാശാലയിലെ ചരിത്ര വിഭാഗം പ്രൊഫ

26. നജ്മ റഹ്മാനി, ഡല്‍ഹി സര്‍വകലാശാലയിലെ ഉറുദു വിഭാഗം മേധാവി പ്രൊഫ

27. പ്രൊഫ. ഹേംലത മഹിശ്വര്‍, ജാമിയ മിലിയ ഇസ്ലാമിയ മുന്‍ ഹിന്ദി വിഭാഗം മേധാവി

28. പ്രഫ. യാസര്‍ അറാഫത്ത്, ചരിത്ര വിഭാഗം, ഡല്‍ഹി സര്‍വകലാശാല

29. പ്രൊഫ കെ എല്‍ ടുതേജ, ചരിത്ര വിഭാഗം, കുരുക്ഷേത്ര സര്‍വകലാശാല, ഹരിയാന

30. പ്രൊഫസര്‍ ആദിത്യ മുഖര്‍ജി, റിട്ടയേര്‍ഡ് പ്രൊഫസര്‍, സെന്റര്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ സ്റ്റഡീസ്, ജെഎന്‍യു

31. പ്രൊഫസര്‍ മൃദുല മുഖര്‍ജി, റിട്ടയേര്‍ഡ് പ്രൊഫസര്‍, സെന്റര്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ സ്റ്റഡീസ്, ജെഎന്‍യു

32. പ്രൊഫ സി പി ചന്ദ്രശേഖര്‍, റിട്ടയേര്‍ഡ് പ്രൊഫസര്‍, സിഇഎസ്പി, ജെഎന്‍യു

33. പ്രൊഫ സോയ ഹസന്‍, റിട്ടയേര്‍ഡ് പ്രൊഫസര്‍, ജെഎന്‍യു

34. പ്രൊഫ ഹര്‍ബന്‍സ് മുഖിയ, മുന്‍ ഹെഡ് സെന്റര്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ സ്റ്റഡീസ്, ജെഎന്‍യു

35. പ്രൊഫ ഇഖ്താദര്‍ ആലം ഖാന്‍, അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി ചരിത്ര വിഭാഗം

36. പ്രൊഫ. അപര്‍ണ ബാലചന്ദ്രന്‍, ചരിത്ര വിഭാഗം, ഡല്‍ഹി സര്‍വകലാശാല

37. പ്രൊഫ. കാളി ചിട്ടിബാബു, സെന്റര്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ സ്റ്റഡീസ്, ജെഎന്‍യു

38. നന്ദിത നരേന്‍, ഗണിതശാസ്ത്ര വിഭാഗം, ഡല്‍ഹി സര്‍വകലാശാല

39. പ്രൊഫ. ശോഭന വാര്യര്‍, ചരിത്ര വിഭാഗം, ഡല്‍ഹി സര്‍വകലാശാല

40. പ്രൊഫ ശാലിനി ഷാ, ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റ്, ഡല്‍ഹി യൂണിവേഴ്‌സിറ്റി

41. പ്രൊഫ. സന്തോഷ് റായ്, ചരിത്ര വിഭാഗം, ഡല്‍ഹി സര്‍വകലാശാല

42. പ്രൊഫ. ഫരത് ഹസന്‍, ചരിത്ര വിഭാഗം, ഡല്‍ഹി സര്‍വകലാശാല

43. പ്രഫ. രജനി പാല്‍രിവാല, ഡല്‍ഹി സര്‍വകലാശാലയിലെ സോഷ്യോളജി വിഭാഗം മുന്‍ മേധാവി

44. പ്രൊഫ. അര്‍ച്ചന പ്രസാദ്, സെന്റര്‍ ഫോര്‍ അനൗപചാരിക മേഖല & ലേബര്‍ സ്റ്റഡീസ്, ജെഎന്‍യു

45. പ്രഫ. രജനി പാല്‍രിവാല, ഡല്‍ഹി സര്‍വകലാശാലയിലെ സോഷ്യോളജി വിഭാഗം മുന്‍ മേധാവി

46. ??പ്രൊഫ. ശാശ്വതി മജുംദാര്‍, ഡല്‍ഹി സര്‍വകലാശാലയിലെ ജര്‍മ്മനിക് & റൊമാന്‍സ് സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റ് മുന്‍ മേധാവി

47. പ്രൊഫ മഹാലക്ഷ്മി രാമകൃഷ്ണന്‍, സെന്റര്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ സ്റ്റഡീസ്, ജെഎന്‍യു

48. പ്രൊഫ ഒ പി ജയ്‌സ്വാള്‍, ദിബ്രുഗഡ് സര്‍വകലാശാല

49. പ്രൊഫ ലതാ സിംഗ്, സെന്റര്‍ ഫോര്‍ വിമന്‍സ് സ്റ്റഡീസ്, ജെഎന്‍യു

50. ഡോ. വിശ്വനാഥ് ത്രിപാഠി, മുമ്പ് ഹിന്ദി ഡിപ്പാര്‍ട്ട്‌മെന്റ്, ഡല്‍ഹി സര്‍വകലാശാല

Next Story

RELATED STORIES

Share it