Latest News

ഗവര്‍ണര്‍ വയനാട്ടില്‍; കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നു

ഗവര്‍ണര്‍ വയനാട്ടില്‍; കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍  സന്ദര്‍ശിക്കുന്നു
X

മാനന്തവാടി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പടമല സ്വദേശി അജീഷിന്റെ വീട്ടിലെത്തി. അജീഷിന്റെ കുടുംബാംഗങ്ങളുമായി ഏറെ നേരം ഗവര്‍ണര്‍ സംസാരിച്ചു. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനായാണ് ഗവര്‍ണര്‍ വയനാട്ടില്‍ എത്തിയത്.കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട, പടമല സ്വദേശി അജീഷ്, പാക്കം സ്വദേശി പോള്‍, കടുവകൊന്നു തിന്ന മൂടക്കൊല്ലിസ്വദേശി പ്രജീഷ് എന്നിവരുടെ വീടുകളിലും ഗവര്‍ണര്‍ സന്ദര്‍ശനം നടത്തും. മാനന്തവാടി ബിഷപ്പുമായും ഗവര്‍ണര്‍ക്ക് കൂടിക്കാഴ്ചയുണ്ട്. ഉച്ചയ്ക്ക് ശേഷമാണ് മടക്കയാത്ര. ഇന്നലെ രാത്രി കണ്ണൂരില്‍ നിന്ന് റോഡുമാര്‍ഗം ഗവര്‍ണര്‍ വയനാട്ടില്‍ എത്തിയിരുന്നു. കണ്ണൂരില്‍ നിന്നുള്ള യാത്രാമധ്യേ കരിങ്കൊടി പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ഗവര്‍ണര്‍ തങ്ങുന്ന മാനന്തവാടി ഫോറസ്റ്റ് ഐബിക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it