Latest News

സൗദിയില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ 29ന് തുറക്കും

സൗദിയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ സെപ്തംബറില്‍ തുറക്കും. എന്നാല്‍, നാട്ടിലുള്ള അധ്യാപകരും വിദ്യാര്‍ഥികളും നേരിട്ട് സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.

സൗദിയില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ 29ന് തുറക്കും
X

റിയാദ്: സൗദി അറേബ്യയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഈ മാസം 29ന് തുറക്കും. ഏഴ് മുതലുള്ള ക്ലാസിലെ വിദ്യാര്‍ഥികളാണ് സ്‌കൂളുകളില്‍ ഹാജരാവേണ്ടത്. ബാക്കിയുള്ള ക്ലാസുകള്‍ ഒക്ടോബര്‍ 30ന് ശേഷമായിരിക്കും ആരംഭിക്കുക. രണ്ടു ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ സ്‌കൂളില്‍ പ്രവേശനമുണ്ടാകൂ എന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇനിയും ധാരാളം കുട്ടികള്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.


സ്‌കൂളിലെ എല്ലാവരുടെയും ആരോഗ്യവിവരങ്ങള്‍ ലഭ്യമാകുന്ന സംവിധാനം കഴിഞ്ഞ ദിവസം നിലവില്‍ വന്നു. ഇതനുസരിച്ച് എത്ര കുട്ടികള്‍ വാക്‌സിനെടുത്തിട്ടുണ്ടെന്നും എത്ര പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്നും മറ്റും സ്‌കൂളധികൃതര്‍ക്ക് അറിയാനാവും. അറ്റകുറ്റ പണികളെല്ലാം പൂര്‍ത്തിയാക്കി ക്ലാസുകള്‍ നിശ്ചിത ദിവസങ്ങളില്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ് സ്‌കൂളധികൃതര്‍. സര്‍ക്കാറിന്റെ കൃത്യമായ നിര്‍ദേശങ്ങള്‍ വരും ദിവസങ്ങളിലുണ്ടാവുമെന്നാണ് പ്രതീക്ഷ


സൗദിയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ സെപ്തംബറില്‍ തുറക്കും. എന്നാല്‍, നാട്ടിലുള്ള അധ്യാപകരും വിദ്യാര്‍ഥികളും നേരിട്ട് സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. നിലവില്‍ ഇന്ത്യക്ക് പുറത്ത് മറ്റൊരു രാജ്യത്ത് 14 ദിവസം താമസിച്ച ശേഷമാണ് അധ്യാപകര്‍ സൗദിയിലെത്തുന്നതെങ്കിലും ഭാരിച്ച ചെലവ് കാരണം കുടുംബങ്ങളെ ഇവിടെയെത്തിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാവുന്നില്ല. ഇതോടെ സ്‌കൂളുകള്‍ തുറന്നാലും ഓണ്‍ലൈന്‍ പഠന സംവിധാനം നിലനിര്‍ത്തേണ്ടിവരുമെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ അഭിപ്രായം. ഇന്ത്യയടക്കം പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍ പോയി തിരിച്ചുവരാന്‍ സാധിക്കാത്ത സ്‌കൂള്‍ സ്റ്റാഫിന്റെ വിവരങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് എല്ലാ സ്‌കൂള്‍ അധികൃതരും നേരത്തെ സമര്‍പ്പിച്ചിരുന്നു.




Next Story

RELATED STORIES

Share it