Latest News

പോലിസില്‍ ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിന് സംവരണവുമായി കര്‍ണാടക സര്‍ക്കാര്‍

പോലിസില്‍ ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിന് സംവരണവുമായി  കര്‍ണാടക സര്‍ക്കാര്‍
X

ബെലാഗാവി: പോലിസില്‍ ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിന് ഒരു ശതമാനം സംവരണം നല്‍കാന്‍ കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കര്‍ണാടക പോലിസ് ഡയറക്ടര്‍ ജനറല്‍ പ്രവീണ്‍ സൂദാണ് നിര്‍ണായകമായ ഈ തീരുമാനം അറിയിച്ചത്.

പോലിസിലെ എല്ലാ വിഭാഗങ്ങളിലും ഒരു ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ട്രാന്‍സ് വിഭാഗത്തിലെ എല്ലാവര്‍ക്കും ഇതുവഴി പോലിസിന്റെ ഭാഗമാകാം. 3-4 ദശകങ്ങള്‍ക്കുമുമ്പ് പോലിസില്‍ സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയിരുന്നു. സത്രീകള്‍ക്ക് 25 ശതമാനം സംവരണം ഏര്‍പ്പെടുത്താനാണ് അടുത്ത ലക്ഷ്യം- അദ്ദേഹം പറഞ്ഞു.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ മുഖ്യധാരയിലേക്കെത്തിക്കാനും മുന്‍വിധികള്‍ ഇല്ലാതാക്കാനുമാണ് തീരുമാനമെന്ന് സൂദ് പറഞ്ഞു.

അവസര സമത്വമുള്ള സംവിധാനമാണ് നമുക്ക് വേണ്ടത്. എല്ലാ റാങ്കിലും ഒരു ശതമാനം ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍ നിന്നുള്ളവരുണ്ടാവണം. ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇത് ഈ വിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കാന്‍ സഹായിക്കും. ഇത് പൊതുസമൂഹത്തില്‍ മാത്രമല്ല, നമുക്കിടയിലുള്ള മുന്‍വിധികളെ ഇല്ലാതാക്കാന്‍ സഹായിക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമനത്തിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it