Latest News

ഹിന്ദുത്വത്തെ ചേര്‍ത്തുപിടിച്ച് സര്‍ക്കാര്‍: സംഘപരിവാര്‍ സഹയാത്രികന് തലസ്ഥാനത്ത് അനുവദിക്കുന്നത് നാലേക്കര്‍ ഭൂമി

ഹൗസിങ് ബോര്‍ഡിന്റെ സ്ഥലമാണ് 10 വര്‍ഷത്തേക്ക് യോഗ റിസേര്‍ച്ച് സെന്റര്‍ തുടങ്ങാന്‍ പാട്ടത്തിനു നല്‍കുന്നത്.

ഹിന്ദുത്വത്തെ ചേര്‍ത്തുപിടിച്ച് സര്‍ക്കാര്‍: സംഘപരിവാര്‍ സഹയാത്രികന് തലസ്ഥാനത്ത് അനുവദിക്കുന്നത് നാലേക്കര്‍ ഭൂമി
X

തിരുവനന്തപുരം: സംഘപരിവാര്‍ സഹയാത്രികനായ സന്യാസിക്ക് തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് സര്‍ക്കാര്‍ നാലേക്കര്‍ ഭൂമി അനുവദിച്ചു. ശ്രീ എം നേതൃത്വം നല്‍കുന്ന സത്സംഗ് ഫൗണ്ടേഷന് യോഗ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കുന്നതിനാണ് ചെറുവയ്ക്കല്‍ വില്ലേജില്‍ നാല് ഏക്കര്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.


ഹൗസിങ് ബോര്‍ഡിന്റെ സ്ഥലമാണ് 10 വര്‍ഷത്തേക്ക് യോഗ റിസേര്‍ച്ച് സെന്റര്‍ തുടങ്ങാന്‍ പാട്ടത്തിനു നല്‍കുന്നത്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹൗസിങ് ബോര്‍ഡിന്റെ സ്ഥലമാണ് സംഘപരിവാറിന്റെ നിയന്ത്രണത്തിലുള്ള സത്സംഗ് ഫൗണ്ടേഷന് ഇടതുപക്ഷ സര്‍ക്കാര്‍ വിട്ടുനല്‍കുന്നത്. മുസ്‌ലിം കുടുംബത്തില്‍ ജനിച്ച് പിന്നീട് ഹിമാലയത്തിലേക്കു പോയി സന്യാസം സ്വീകരിച്ച മുംതാസ് അലി ഖാന്‍ എന്ന ശ്രീ എം പിന്നീട് സംഘപരിവാര സംഘടനകളുടെ സഹയാത്രികനായിട്ടാണ് പ്രവര്‍ത്തിച്ചു തുടങ്ങിയത്. ആര്‍എസ്എസ് നേതാക്കളുമായി പലവ പ്രാവശ്യം വേദി പങ്കിട്ട ഇദ്ദേഹം ഇവരുടെ പരിപാടികളിലെ സ്ഥിരം ക്ഷണിതാവുമാണ്. യോഗ, ധ്യാനം പോലുള്ളവയിലൂടെ പൊതു സമൂഹത്തിലേക്ക് ഹിന്ദുത്വ അജണ്ടകള്‍ വ്യാപിപ്പിക്കാനുള്ള സംഘപരിവാര അജണ്ടയുടെ ഭാഗമായിട്ടാണ് സത്സംഗ് ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്.





Next Story

RELATED STORIES

Share it