Latest News

പൗരത്വ ഭേദഗതി പ്രക്ഷോഭത്തില്‍ രക്തസാക്ഷിയായവര്‍ക്ക് സാഹിത്യഅക്കാദമി പുരസ്‌കാരതുക വീതിച്ച് നല്‍കുമെന്ന് ജയശ്രീ ഗോസ്വാമി മൊഹന്ത

അസം ഗണപരിഷത്തിന്റെ മുന്‍ രാജ്യസഭ അംഗമായിരുന്നു ജയശ്രീ മൊഹന്ത. മുന്‍ മുഖ്യമന്ത്രി പ്രഫുല്ലകുമാര്‍ മൊഹന്തയുടെ ഭാര്യയാണ് ജയശ്രീ മൊഹന്ത

പൗരത്വ ഭേദഗതി പ്രക്ഷോഭത്തില്‍ രക്തസാക്ഷിയായവര്‍ക്ക് സാഹിത്യഅക്കാദമി പുരസ്‌കാരതുക വീതിച്ച് നല്‍കുമെന്ന് ജയശ്രീ ഗോസ്വാമി മൊഹന്ത
X

ഗുവാഹത്തി: നോവലിസ്റ്റും ഇത്തവണത്തെ സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ ജയശ്രീ ഗോസ്വാമി മൊഹന്ത പ്രക്ഷോഭത്തില്‍ രക്തസാക്ഷിയാവര്‍ക്ക് തന്റെ അവാര്‍ഡ് തുക വീതിച്ചുനല്‍കാന്‍ ഒരുങ്ങുന്നു. അസം ഗണപരിഷത്തിന്റെ മുന്‍ രാജ്യസഭ അംഗമായിരുന്നു ജയശ്രീ മൊഹന്ത. മുന്‍ മുഖ്യമന്ത്രി പ്രഫുല്ലകുമാര്‍ മൊഹന്തയുടെ ഭാര്യയാണ് ജയശ്രീ മൊഹന്ത.

പൗരത്വ ഭേദഗതി നിയമത്തിന് അസം ഗണ പരിഷത്ത് രാജ്യസഭയില്‍ പിന്തുണ നല്‍കിയിരുന്നു. പാര്‍ട്ടിയുടെ തന്നെ മുന്‍ രാജ്യസഭ അംഗമായ ജയശ്രീ മൊഹന്തയുടെ തീരുമാനം അസം ഗണപരിഷത്തിനെ സംബന്ധിച്ചിടത്തോളം അസുഖകരമാണ്. ജനങ്ങള്‍ തിരഞ്ഞെടുത്തയക്കുന്നവര്‍ അവരെ വഞ്ചിക്കുകയായിരുന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു.

രാജ്യം കലങ്ങിമറിയുന്ന സാഹചര്യത്തിലാണ് പുരസ്‌കാരം ലഭിക്കുന്നത് എന്നതിനാല്‍ പുരസ്‌കാരം ലഭിച്ചതില്‍ വലിയ സന്തോഷം തോന്നുന്നില്ലെന്ന് അവര്‍ പറഞ്ഞു. അവരുടെ നോവലായ ചാണക്യയ്ക്കായിരുന്നു ഇത്തവണത്തെ കേന്ദ്ര സാഹിത്യഅക്കാദമി പുരസ്‌കാരം.




Next Story

RELATED STORIES

Share it