Latest News

തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം; പഴം പഴുത്തില്ലെന്ന് പറഞ്ഞ് കടയുടമയെ വെട്ടി; നിരവധി വാഹനങ്ങള്‍ തകര്‍ത്തു

തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം; പഴം പഴുത്തില്ലെന്ന് പറഞ്ഞ് കടയുടമയെ വെട്ടി; നിരവധി വാഹനങ്ങള്‍ തകര്‍ത്തു
X

തിരുവനന്തപുരം: പഴം പഴുത്തില്ലെന്ന് പറഞ്ഞ് കടയുടമയെ വെട്ടിപരിക്കേല്‍പ്പിച്ച് ഗുണ്ടാസംഘം. പടക്കങ്ങള്‍ എറിഞ്ഞ് സ്‌ഫോടനമുണ്ടാക്കിയ സംഘം നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച്ച രാത്രി 12.30ഓടെ മണ്ണന്തല അമ്പഴങ്ങോടാണ് സംഭവം. നിരവധി കേസുകളില്‍ പ്രതിയും നേരത്തേ ബോംബ് നിര്‍മാണത്തിനിടെ ബോംബ് പൊട്ടി പരിക്കേറ്റയാളുമായ ശരത്തും കൂട്ടാളികളുമാണ് ആക്രമണം നടത്തിയത്. ബൈക്കില്‍ പതിയെ പോവാന്‍ ഗുണ്ടാസംഘത്തോട് മറ്റൊരു സംഘത്തിലെ ഗുണ്ട പറഞ്ഞതാണ് സംഘര്‍ഷത്തിന് കാരണം.

നേരത്തേ പല കേസുകളിലും പ്രതിയായ രാജേഷ് എന്നയാളാണ് ബൈക്കില്‍ പോവുകയായിരുന്ന ശരത്തിന്റെ ഗുണ്ടാസംഘത്തോട് പതിയെ പോകാന്‍ ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്ന് ശരത്തും കൂട്ടാളികളും രാജേഷിന്റെ വീട്ടിലേക്ക് പടക്കമെറിഞ്ഞു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് ഓട്ടോറിക്ഷകളും രണ്ട് കാറുകളും ഒരുബൈക്കും അടിച്ചുതകര്‍ത്തു. ഇതേ ഗുണ്ടാസംഘമാണ് സമീപത്ത് കടനടത്തുന്ന പൊന്നയ്യനെ വാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കടയില്‍ കയറി പഴം കഴിച്ചതിന് ശേഷം പഴം പഴുത്തില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം. അക്രമിസംഘം ആദ്യം ബീഡി വാങ്ങിയെന്നും പിന്നീട് പഴമെടുത്തപ്പോള്‍ അത് പഴുത്തില്ലെന്ന് പറഞ്ഞതോടെയാണ് ആക്രമണം അഴിച്ചുവിട്ടതെന്നും പൊന്നയ്യന്‍ പറഞ്ഞു. എട്ട് പേരുടെ സംഘമാണ് എത്തിയതെന്നും പൊന്നയ്യന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it