Latest News

കരിപ്പൂരില്‍ 76 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

കരിപ്പൂരില്‍ 76 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
X

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 76 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ദുബയില്‍ നിന്നെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

കോഴിക്കോട് പ്രിവന്റീവ് കസ്റ്റംസും എയര്‍ കസ്റ്റംസും ഇന്റലിജന്‍സ് വിഭാഗവും നടത്തിയ സംയുക്ത പരിശോധനയിലാണ് 1443.3 ഗ്രാം സ്വര്‍ണവും 136 ഗ്രാം സ്വര്‍ണ മിശ്രിതവും പിടിച്ചെടുത്തത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ദുബയില്‍ നിന്ന് ഇന്റിഗോ വിമാനത്തിലെത്തിയ മലപ്പുറം കാളികാവ് സ്വദേശിയെ പോലിസ് കസ്റ്റഡിയിലെടുത്തു.

അസി. കമ്മീഷണര്‍ കെ വി രാജന്റെ നിര്‍ദേശപ്രകാരം സൂപ്രണ്ട് സി സുരേഷ് ബാബു, ഇന്‍സ്‌പെക്ടര്‍മരായ ഇ മുഹമ്മദ് ഫൈസല്‍, എം പ്രതീഷ്, സന്തോഷ് ജോണ്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it