Latest News

സ്വര്‍ണവില വര്‍ധിച്ചു

സ്വര്‍ണവില വര്‍ധിച്ചു
X

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വര്‍ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപ വര്‍ധിച്ച് 11,960 രൂപയായി. പവന് 480 രൂപ വര്‍ധിച്ച് 95,680 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 9,835 രൂപയായി. 50 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. 14 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 7,660 രൂപയായി.

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയരുകയാണ്. സ്‌പോട്ട് ഗോള്‍ഡിന്റെ വില ട്രോയ് ഔണ്‍സിന് 4,238.02 ഡോളറിലേക്ക് എത്തി. ഇന്ന് ട്രോയ് ഔണ്‍സിന് 18 ഡോളറിന്റെ വര്‍ധനയാണ് ഉണ്ടായത്. സ്‌പോട്ട് സില്‍വറിന്റെ വിലയും ഉയര്‍ന്നു. 0.71 ഡോളര്‍ ഉയര്‍ന്ന് സില്‍വറിന്റെ വില 57.16 ഡോളറായി. 1.26 ശതമാനം വര്‍ധനയാണ് വെള്ളിക്കുണ്ടായത്. യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വും ആര്‍ബിഐയും പലിശനിരക്ക് കുറക്കുമെന്ന പ്രതീക്ഷയാണ് സ്വര്‍ണത്തിന് കരുത്താകുന്നത്. പലിശനിരക്ക് നിശ്ചയിക്കാന്‍ ആര്‍ബിഐ ഡിസംബര്‍ മൂന്നു, നാലു തിയ്യതികളില്‍ യോഗം ചേരുന്നുണ്ട്. ഡിസംബര്‍ ഒമ്പത്, പത്ത് തീയതികളിലാണ് പലിശനിരക്ക് നിര്‍ണയിക്കാനുള്ള ഫെഡറല്‍ റിസര്‍വിന്റെ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി യോഗം.

Next Story

RELATED STORIES

Share it