Latest News

ഗോവയില്‍ വാഹനാപകടം; മൂന്ന് മലയാളി യുവാക്കള്‍ മരിച്ചു

ഗോവയില്‍ വാഹനാപകടം; മൂന്ന് മലയാളി യുവാക്കള്‍ മരിച്ചു
X

പനാജി: ഗോവയില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന കാറപകടത്തില്‍ മൂന്ന് മലയാളി യുവാക്കള്‍ മരിച്ചു. ആറാട്ടുപഴ സ്വദേശികളായ കണ്ണന്‍(24), വിഷ്ണു(27), നിധിന്‍ദാസ് (24) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന അഖില്‍, വിനോദ് എന്നിവര്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ്.

മരിച്ച നിധിന്‍ ദാസ് ഗോവയിലെ വിമാനത്താവള ജീവനക്കാരനാണ്. വിഷ്ണു നേവിയില്‍ ഉദ്യോഗസ്ഥനാണ്. കണ്ണനും വിഷ്ണുവും സഹോദരങ്ങളുമാണ്.

നിധിനോടൊപ്പം ഗോവയിലേക്ക് പോയ സംഘം കാര്‍ വാടകക്കെടുത്ത് ഉല്ലാസയാത്ര നടത്തുന്നതിനിടയിലാണ് സംരക്ഷണ ഭിത്തിയിലിടിച്ച് അപകടമുണ്ടായത്.

Next Story

RELATED STORIES

Share it