Latest News

ഗോവയില്‍ പരീക്കറുടെ മകന് സീറ്റ് നിഷേധിച്ച് ബിജെപി; 34 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

മാന്‍ഡറിമില്‍ സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ച മുന്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കറിനും സീറ്റ് ലഭിച്ചിട്ടില്ല.

ഗോവയില്‍ പരീക്കറുടെ മകന് സീറ്റ് നിഷേധിച്ച് ബിജെപി; 34 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
X

പനാജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയുമായി ബിജെപി. 34 മണ്ഡലങ്ങളിലേക്കാണ് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പ്രമോദ് സാവന്ത് സിറ്റിങ് സീറ്റായ സാന്‍ക്വിലിനില്‍ തന്നെ മല്‍സരിക്കും. മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കറിന് പാര്‍ട്ടി സീറ്റു നിഷേധിച്ചു. ബാബുഷ് മൊണ്‍സ്രാട്ടാണ് പനാജി മണ്ഡലത്തില്‍നിന്ന് മത്സരിക്കുക.

മാന്‍ഡറിമില്‍ സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ച മുന്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കറിനും സീറ്റ് ലഭിച്ചിട്ടില്ല. കഴിഞ്ഞ തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച് ബിജെപിയിലേക്ക് ചേക്കേറിയ സിറ്റിങ് എംഎല്‍എ ദയാനന്ദ് സോപ്‌തെയ്ക്ക് തന്നെയാണ് ബിജെപി ടിക്കറ്റ് നല്‍കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായിരുന്ന പര്‍സേക്കറിനെ പരാജയപ്പെടുത്തിയ ദയാനന്ദ് സോപ്‌തെ പരീക്കര്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി വൈകാതെ ബിജെപിയില്‍ ചേരുകയായിരുന്നു

കോണ്‍ഗ്രസ് എംഎല്‍എ പ്രതാപ് സിങ് റാണയുടെ മകള്‍ക്കും ബിജെപി ടിക്കറ്റ് നല്‍കി. പ്രതാപ് സിങ് റാണയുടെ സിറ്റിങ് സീറ്റായ പൊരിമില്‍ നിന്ന് മകള്‍ ദിവ്യ വിശ്വജിത് റാണെ മത്സരിക്കും. പ്രതാപ് സിങ് റാണെക്ക് ബിജെപി നേരത്തെ ആജീവനാന്ത കാബിനറ്റ് പദവി നല്‍കിയിരുന്നു. മന്ത്രിമാരായ ഫിലിപ്പ് റോഡ്രിഗസിനേയും ദീപക്ക് പ്രഭുവിനേയും ഇത്തവണ പാര്‍ട്ടി തഴഞ്ഞു. സിറ്റിങ് എംഎല്‍എയായ ഇസിഡോര്‍ ഫെര്‍ണാണ്ടസിനും പട്ടികയില്‍ ഇടമില്ല. ഉപമുഖ്യമന്ത്രി മനോഹര്‍ ബാബു മാര്‍ഗോയില്‍ നിന്നാണ് മത്സരിക്കുക. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയിലെ ഒമ്പത് പേര്‍ ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ളവരാണ്.

40 അംഗ ഗോവ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 14 ന് ഒറ്റ ഘട്ടമായി നടക്കും. വോട്ടെണ്ണല്‍ മാര്‍ച്ച് 10 ന് നടക്കും.

Next Story

RELATED STORIES

Share it