Latest News

ആഗോള അയ്യപ്പ സംഗമം ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കും

പ്രതിപക്ഷം ബഹിഷ്‌കരിച്ചു, തമിഴ്‌നാട് മാത്രമാണ് ക്ഷണം സ്വീകരിച്ച സംസ്ഥാനം

ആഗോള അയ്യപ്പ സംഗമം ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കും
X

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം ഇന്ന് പമ്പയില്‍. ത്രിവേണിയില്‍ ഒരുക്കിയ പന്തലില്‍ രാവിലെ ഒന്‍പതരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 3500 പ്രതിനിധികള്‍ പങ്കെടുക്കും. രജിസ്റ്റര്‍ചെയ്തവര്‍ക്ക് പാസ് മുഖേനയാണ് പ്രവേശനം. പ്രതിപക്ഷം സംഗമം ബഹിഷ്‌കരിച്ചിരുന്നു, എന്നാല്‍, തമിഴ്‌നാട് മാത്രമാണ് ക്ഷണം സ്വീകരിച്ച സംസ്ഥാനം.

പമ്പയില്‍ ഒരുക്കങ്ങളെല്ലാം നേരത്തെ തന്നെ പൂര്‍ണമായിരുന്നു. കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും മാത്രമാണ് ചടങ്ങിലെ മറ്റ് ക്ഷണിതാക്കള്‍. ആഗോള അയ്യപ്പ സംഗമത്തില്‍ നിന്ന് തമിഴ്‌നാട് ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങള്‍ പിന്‍വാങ്ങിയതിനു പിന്നില്‍ ചില താല്‍പര്യങ്ങളുണ്ടന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞത്. ബഹിഷ്‌കരിക്കുന്ന പ്രതിപക്ഷം ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുമെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവനും അഭിപ്രായപ്പെട്ടു.

ശബരിമല വികസന മാസ്റ്റര്‍ പ്ലാന്‍, ശബരിമല കേന്ദ്രീകരിച്ചുള്ള ആധ്യാത്മിക ടൂറിസം, തീര്‍ഥാടന തിരക്ക് നിയന്ത്രണം തുടങ്ങിയ ചര്‍ച്ചകള്‍ ഉദ്ഘാടനശേഷം നടക്കും. മാസ്റ്റര്‍പ്ലാന്‍ ചര്‍ച്ച മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറും ആധ്യാത്മിക ടൂറിസം ചര്‍ച്ച പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായരും തിരക്ക് നിയന്ത്രണത്തെക്കുറിച്ചുള്ള ചര്‍ച്ച റിട്ട. ഡിജിപി ജേക്കബ് പുന്നൂസും നയിക്കും. സംഗമത്തിന്റെപേരില്‍ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നാരോപിച്ചാണ് പ്രതിപക്ഷം ബഹിഷ്‌കരിക്കുന്നത്. പന്തളം കൊട്ടാരം സംഗമത്തില്‍നിന്ന് വിട്ടുനില്‍ക്കും.

Next Story

RELATED STORIES

Share it