ഷവര്‍മ്മ കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവം;മരണ കാരണം ഷിഗെല്ലയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്
ദേവനന്ദക്ക പുറമേ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ 3 പേരുടെ സ്രവ സാംപിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പരിശോധിച്ചപ്പോള്‍ അവയിലും ഷിഗെല്ലയുടെ സാന്നിധ്യം സ്ഥിരീകരിച്ചെന്ന് ഡിഎംഒ പറഞ്ഞു
BY SNSH4 May 2022 3:57 AM GMT

X
SNSH4 May 2022 3:57 AM GMT
കാസര്‍കോട്:ഷവര്‍മ്മ കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍മരണ കാരണം ഷിഗെല്ല സോണി ബാക്ടീരിയയെന്ന് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപോര്‍ട്ട്. ദേവനന്ദയുടെ ഹൃദയത്തെയും തലച്ചോറിനെയും ബാക്റ്റീരിയ ബാധിച്ചിരുന്നു. സ്രവങ്ങളുടെ അന്തിമ പരിശോധനാ ഫലം ഇന്നു ലഭിച്ചതിനു ശേഷമാകും കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയെന്ന് കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു.
ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭഷ്യവിഷബാധയേറ്റ് കഴിഞ്ഞ ദിവസമാണ് ദേവനന്ദ മരിച്ചത്.ദേവനന്ദക്ക പുറമേ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ 3 പേരുടെ സ്രവ സാംപിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പരിശോധിച്ചപ്പോള്‍ അവയിലും ഷിഗെല്ലയുടെ സാന്നിധ്യം സ്ഥിരീകരിച്ചെന്ന് ഡിഎംഒ പറഞ്ഞു. എല്ലാവര്‍ക്കും സമാനമായ രോഗലക്ഷണങ്ങളായതിനാല്‍ ഷിഗെല്ല തന്നെയെന്നാണു വിലയിരുത്തല്‍.
Next Story
RELATED STORIES
ജോര്‍ദാനില്‍ വിഷവാതക ദുരന്തം; 10 മരണം, 250 ലധികം പേര് ആശുപത്രിയില്‍...
27 Jun 2022 7:05 PM GMTമഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി: ഉദ്ധവ് താക്കറെ രണ്ടുതവണ...
27 Jun 2022 6:49 PM GMTസുപ്രീംകോടതിയിലും ആര്‍എസ്എസ് പിടിമുറുക്കി: എം എ ബേബി
27 Jun 2022 6:29 PM GMTവിഎച്ച്പി ബാലാശ്രമത്തില്‍ നിന്ന് നാലു കുട്ടികളെ കാണാതായി
27 Jun 2022 6:01 PM GMT'ക്ലിഫ് ഹൗസിലെ ഗോശാല, 'പിണറായ് ജി!. വന്ദേ ഗോമാതരം'; മുഖ്യമന്ത്രിക്ക്...
27 Jun 2022 5:31 PM GMT'സത്യത്തിന്റെ ഒരു ശബ്ദത്തെ തടവിലിട്ടാല്‍ ആയിരം ശബ്ദങ്ങള്‍ ഉയരും'; ...
27 Jun 2022 5:03 PM GMT