Latest News

എംഎല്‍എയുടെ 'എന്റെ സമ്മാനം' പദ്ധതിയിലേക്ക് ലണ്ടനില്‍ നിന്ന് സമ്മാനം

എംഎല്‍എയുടെ എന്റെ സമ്മാനം പദ്ധതിയിലേക്ക് ലണ്ടനില്‍ നിന്ന് സമ്മാനം
X

മാള: ഓണ്‍ലൈന്‍ സംവിധാനമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ഒരുക്കാനായി വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ ആരംഭിച്ച എന്റെ സമ്മാനം പദ്ധതിയിലേക്ക് ലണ്ടനില്‍ നിന്നും സമ്മാനമെത്തി.

തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ എം എല്‍ എയുടെ സഹപാഠിയായ പിറവം കുടിലിങ്കല്‍ കുടുംബാംഗമായ റെജി ജോണിന്റെ മകള്‍ അനീറ്റയാണ് ടി വി സമ്മാനമായി നല്‍കിയത്. ലണ്ടനില്‍ ദന്തഡോക്ടറാകുവാന്‍ പഠിക്കുന്ന അനീറ്റ സോഷ്യല്‍ മീഡിയയിലൂടെയാണ് എംഎല്‍എ യുടെ എന്റെ സമ്മാനം പദ്ധതിയെ കുറിച്ചറിയുന്നത്.

ഒഴിവു സമയങ്ങളില്‍ ജോലി ചെയ്ത് സ്വരൂപിച്ച പണത്തില്‍ നിന്നാണ് ടിവി വാങ്ങി നല്‍കാനുള്ള പണം കണ്ടെത്തിയത്. അനീറ്റയുടെ പിതാവിന്റെ മറ്റൊരു സഹപാഠിയായ പാലിശേരി എസ്എന്‍ഡിപി വിദ്യാലയത്തിലെ അദ്ധ്യാപകന്‍ അനില്‍ വഴിയാണ് എന്റെ സമ്മാനം പദ്ധതിയിലേക്ക് രണ്ട് ടിവികള്‍ എത്തിച്ചത്.

Next Story

RELATED STORIES

Share it