Latest News

ചെമ്മീന്‍ കെട്ടില്‍ നിന്നും 17.5 കിലോഗ്രാം ഭാരമുള്ള വമ്പന്‍ വറ്റ മത്സ്യം ലഭിച്ചു

ചെമ്മീന്‍ കെട്ടില്‍ നിന്നും 17.5 കിലോഗ്രാം ഭാരമുള്ള വമ്പന്‍ വറ്റ മത്സ്യം ലഭിച്ചു
X

മാള: നെയ്തക്കുടിയിലെ കാംക്കോ കമ്പനിക്ക് സമീപമുള്ള ചെമ്മീന്‍ കെട്ടില്‍ നിന്നും മത്സ്യ കര്‍ഷകനായ നെയ്തക്കുടി സ്വദേശി രാജേഷിന് 17.5 കിലോഗ്രാം ഭാരമുള്ള വമ്പന്‍ വറ്റ മത്സ്യം ലഭിച്ചു. കാംക്കോ കമ്പനിക്ക് എതിര്‍വശത്തായി മെയിന്‍ റോഡിനരികിലുള്ള തോട്ടില്‍ നിന്നുമാണ് കടലില്‍ ജീവിക്കുന്ന വമ്പന്‍ വറ്റ മത്സ്യം ലഭിച്ചത്. 25 വര്‍ഷമായി മത്സ്യം പിടിച്ച് കൊണ്ടിരിക്കുന്ന രാജേഷിന് ആദ്യമായാണിത്രയും വലിയ മത്സ്യത്തെ ലഭിക്കുന്നത്. അഴീക്കോട് അഴിമുഖത്ത് നിന്നുമെത്തിയതായിരിക്കാം ഈ മത്സ്യമെന്നാണ് കരുതുന്നത്. ഉള്‍ക്കടലില്‍ മാത്രം കാണാവുന്ന മത്സ്യമാണിത്. ശുദ്ധജലത്തിലും ഉപ്പുവെള്ളത്തിലും ജീവിക്കാനാകുന്ന കാളാഞ്ചി, കരിമീന്‍ തുടങ്ങിയ മത്സ്യങ്ങളില്‍ പെട്ടതാണ് വറ്റയും. മത്സ്യ ലഭ്യത കുറവായ സമയമായതിനാല്‍ കിലോഗ്രാമിന് 500 രൂപ പ്രകാരം മൊത്തമായൊരാള്‍ക്ക് വിറ്റു. സുഹൃത്തായ ഷാജിക്കൊപ്പമാണ് രാജേഷ് മത്സ്യബന്ധനത്തിനിറങ്ങാറ്.

Next Story

RELATED STORIES

Share it