Latest News

ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി ഇന്ന് പ്രഖ്യാപിക്കും

ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി ഇന്ന് പ്രഖ്യാപിക്കും
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവച്ച് പുറത്തുപോയ ഗുലാംനബി ആസാദ് രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഇന്ന്. ജമ്മു കശ്മീരില്‍ ഇന്ന് നടക്കുന്ന റാലിയിലാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുക.

ഗാന്ധികുടുംബത്തിനെതിരേ കടുത്ത വിമര്‍ശനം ഉന്നയിച്ച ശേഷമാണ് ഗുലാം നബി പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ വിമര്‍ശനം ഉന്നയിച്ച ജി 23 അംഗങ്ങളിലൊരാളാണ് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രികൂടിയായ ഗുലാം നബി.

സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുമെന്ന് കഴിഞ്ഞ ആഴ്ച ഗുലാംനബി ആസാദ് പറഞ്ഞിരുന്നു. പാര്‍ട്ടിയുടെ ആദ്യ യൂനിറ്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജമ്മു കശ്മീരിലാണ്.

പുതിയ പാര്‍ട്ടിയുടെ മുന്നില്‍ രണ്ട് സാധ്യതകളാണ് ഉള്ളത്. ഒന്ന് ബിജെപിയോടൊപ്പം നില്‍ക്കുക, മറ്റൊന്ന് നാഷനല്‍ കോണ്‍ഫ്രന്‍സിനൊപ്പമോ പിഡിപിയോടൊപ്പമോ സഖ്യം സ്ഥാപിക്കുക.

ബിജെപിയുമായി സഖ്യമുണ്ടാവില്ലെന്ന് ഗുലാം നബി വ്യക്തമാക്കിക്കഴിഞ്ഞു.

പാര്‍ട്ടിയുടെ ജമ്മു കശ്മീര്‍ യൂനിറ്റില്‍ പാര്‍ട്ടി നല്‍കിയ സ്ഥാനം രാജിവച്ചശേഷമാണ് ഗുലാം നബി രാജിവച്ചത്. തന്റെ നിര്‍ദേശങ്ങളൊന്നും പാര്‍ട്ടി പരിഗണിച്ചില്ലെന്ന് ആരോപിച്ചായിരുന്നു രാജി.

രാജിക്കുശേഷം രാഹുലിനെതിരേ വലിയ ആക്രമണമാണ് അദ്ദേഹം അഴിച്ചുവിട്ടത്. രാഹുലിന്റേത് കുട്ടിക്കളിയാണെന്നും അദ്ദേഹം പരിഹസിച്ചു.

Next Story

RELATED STORIES

Share it