Latest News

ഗംഭീര പാലം തകർന്നുവീണ സംഭവം: മരിച്ചവരുടെ എണ്ണം ഒമ്പതായി

ഗംഭീര പാലം തകർന്നുവീണ സംഭവം: മരിച്ചവരുടെ എണ്ണം ഒമ്പതായി
X

അഹമ്മദാബാദ്: ഗുജറാത്തിലെ ഗംഭീര പാലം തകർന്നതിനെ തുടർന്നുണ്ടായ അപകടത്തിൽ മരണം ഒമ്പത് ആയി. ആറ് പേർക്ക് പരിക്കു പറ്റിയതായാണ് ഒടുവിൽ ലഭിച്ച വിവരം.

ഇന്ന് രാവിലെയാണ് ഗുജറാത്തിലെ വഡോദര ജില്ലയിലെ നാല് പതിറ്റാണ്ട് പഴക്കമുള്ള ഗംഭീര എന്നറിയപ്പെടുന്ന പാദ്ര പാലത്തിൻ്റെ ഒരു ഭാഗം തകർന്നു വീണത്.

വഡോദര മുനിസിപ്പൽ കോർപ്പറേഷൻ (വിഎംസി), എമർജൻസി റെസ്‌പോൺസ് സെന്റർ, നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (എൻഡിആർഎഫ്), മറ്റ് അഡ്മിനിസ്ട്രേറ്റീവ്, പോലീസ് യൂണിറ്റുകൾ എന്നിവയിൽ നിന്നുള്ള ടീമുകൾ തുടങ്ങിയവർ സ്ഥലത്തുണ്ടെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു.


Next Story

RELATED STORIES

Share it