Latest News

ദ്വിരാഷ്ട്ര ചര്‍ച്ച ഉടന്‍ ആരംഭിക്കണം: ജര്‍മനി

ദ്വിരാഷ്ട്ര ചര്‍ച്ച ഉടന്‍ ആരംഭിക്കണം: ജര്‍മനി
X

ന്യൂയോര്‍ക്ക്: ഇസ്രായേല്‍ പ്രശ്‌നം പരിഹരിക്കാന്‍ ദ്വിരാഷ്ട്ര ചര്‍ച്ച ഉടന്‍ ആരംഭിക്കണമെന്ന് ജര്‍മന്‍ വിദേശകാര്യമന്ത്രി യോഹാന്‍ വഡേഫുല്‍. ചര്‍ച്ചകളുടെ ഫലത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനാവൂ. ജൂതന്‍മാര്‍ക്കും ഫലസ്തീനികള്‍ക്കും സമാധാനത്തില്‍ ജീവിക്കാന്‍ ദ്വിരാഷ്ട്ര പരിഹാരം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. നാസി ജര്‍മനി ജൂതന്‍മാര്‍ക്കെതിരേ നടത്തിയ ക്രൂരതകളെ തുടര്‍ന്ന് ജൂതന്‍മാര്‍ക്ക് എന്തും ചെയ്യാന്‍ ലൈസന്‍സ് നല്‍കുന്ന രാജ്യമാണ് ജര്‍മനി. ഇസ്രായേലിന്റെ നിലനില്‍പ്പിന് ഭീഷണിയുണ്ടെന്ന് തോന്നിയാല്‍ സാധ്യമായ സഹായങ്ങള്‍ ചെയ്യണമെന്നാണ് ജര്‍മന്‍ നിയമം പറയുന്നത്.

Next Story

RELATED STORIES

Share it