Latest News

രാജ്യത്ത് 90 പേര്‍ക്ക് ജനിതകമാറ്റം വന്ന കൊവിഡ്

രാജ്യത്ത് 90 പേര്‍ക്ക് ജനിതകമാറ്റം വന്ന കൊവിഡ്
X

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 90 പേര്‍ക്ക് ജനിതകമാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ബ്രിട്ടനില്‍ കണ്ടെത്തിയ സാര്‍സ്-കൊവ് 2 വൈറസാണ് കൊവിഡിന്റെ പുതിയ വകഭേദമായി അറിയപ്പെടുന്നത്. ജനുവരി ആറാം തിയ്യതി വരെ 73 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ശനിയാഴ്ച അത് 82 ആയി വര്‍ധിച്ചു. ഇന്ന് 8 പേര്‍ക്കാണ് സമാനമായ രോഗബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം മുതല്‍ ബ്രിട്ടനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചിരുന്നു. ലണ്ടനില്‍ നിന്ന് 256 പേരെ വഹിച്ചുകൊണ്ടുള്ള എയര്‍ ഇന്ത്യ വിമാനം വെള്ളിയാഴ്ച ന്യൂഡല്‍ഹിയിലെത്തി.

കൊവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിക്കുന്നവരെ ഒറ്റ മുറികളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളിലേക്കും അയച്ചിട്ടുണ്ട്. ഇവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറായിക്കഴിഞ്ഞു. കൂടെ യാത്ര ചെയ്തവര്‍, അടുത്തിടപഴകിയ ബന്ധുക്കള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് സമ്പര്‍ക്കപ്പട്ടിക. എല്ലാവരുടെ ആരോഗ്യസ്ഥിതി ഗൗരവമായി രീക്ഷിക്കും.

രാജ്യത്തെ പ്രത്യേക ലാബുകളില്‍ മാത്രമാണ് ഇപ്പോള്‍ കൊവിഡ് വകഭേദം പരിശോധിക്കുന്നത്. പത്തോളം ലാബുകളിലാണ് പരിശോധന നടക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ ഡെന്‍മാര്‍ക്ക്, നെതര്‍ലാന്റ്‌സ്, ഓസ്‌ട്രേലിയ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ്, ലെബനന്‍, സ്‌പെയിന്‍, സ്വറ്റ്‌സര്‍ലാന്‍ഡ്, കാനഡ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലും രോഗം സ്ഥിരീകരിച്ചു. കേരളത്തിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 18,222 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.

Next Story

RELATED STORIES

Share it