Latest News

കഴിഞ്ഞ 24 മണിക്കൂറില്‍ ഗസയില്‍ 151 ഫലസ്തീനികളെ കൊന്ന് ഇസ്രായേല്‍

കഴിഞ്ഞ 24 മണിക്കൂറില്‍ ഗസയില്‍ 151 ഫലസ്തീനികളെ കൊന്ന് ഇസ്രായേല്‍
X

ഗസ സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഗസയില്‍ 151 ഫലസ്തീനികളെ ഇസ്രായേല്‍ കൊലപ്പെടുത്തി. തെക്കന്‍ ഗസയിലാണ് ഇസ്രായേല്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തിയതെന്ന് ഗസ സിവില്‍ ഡിഫന്‍സ് വക്താവ് മഹ്മൂദ് ബാസല്‍ പറഞ്ഞു. ഇന്ധന ക്ഷാമം മൂലം ഗസയിലെ 75 ശതമാനം ആംബുലന്‍സുകളും പ്രവര്‍ത്തിക്കുന്നില്ല. ഒരു കഷ്ണം ബ്രഡ് പോലും കഴിക്കാതെയാണ് ആയിരങ്ങള്‍ കഴിഞ്ഞ രാത്രി ഉറങ്ങിയതെന്നും മഹ്മൂദ് ബാസല്‍ പറഞ്ഞു.

അന്താരാഷ്ട്ര യുദ്ധ നിയമങ്ങള്‍ പാലിക്കാതെ ആശുപത്രികള്‍ക്ക് നേരെ ഇസ്രായേല്‍ വ്യോമാക്രമണങ്ങള്‍ നടത്തുകയാണെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ഇസ്രായേലി സൈന്യത്തിന്റെ ഉപരോധം മൂലം ബെയ്ത് ലാഹിയയിലെ ഇന്തോനേഷ്യന്‍ ഹോസ്പിറ്റല്‍ പ്രവര്‍ത്തനം നിര്‍ത്തിക്കഴിഞ്ഞു. നേരത്തെ കമാല്‍ അദ്‌വാന്‍ ആശുപത്രിയും ബെയ്ത് ഹാനൂന്‍ ആശുപത്രിയും പൂട്ടേണ്ടി വന്നിരുന്നു.




Next Story

RELATED STORIES

Share it