Latest News

കൊവിഡിന് ഗായത്രിമന്ത്ര ചികില്‍സ!: റിപോര്‍ട്ട് രണ്ട് മാസത്തിനുളളിലെന്ന് ഋഷികേശ് എയിംസ് ഗവേഷകര്‍

കൊവിഡിന് ഗായത്രിമന്ത്ര ചികില്‍സ!: റിപോര്‍ട്ട് രണ്ട് മാസത്തിനുളളിലെന്ന് ഋഷികേശ് എയിംസ് ഗവേഷകര്‍
X

ഋഷികേശ്: കൊവിഡ് രോഗികള ചികില്‍സിക്കുന്നതില്‍ ഗായത്രി മന്ത്രാലാപനവും പ്രാണായാമവും എത്രത്തോളം ഫലം ചെയ്യുമെന്ന് പരിശോധിക്കുന്നതിനുള്ള ഗവേഷണം പുരോഗമിക്കുന്നതായും രണ്ട് മാസത്തിനുള്ളില്‍ റിപോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ഋഷികേസ് എയിംസ് ഗവേഷകര്‍. വാക്‌സിന്‍ ഈ വര്‍ഷത്തിനും മരുന്നും ഈ വര്‍ഷത്തിനുള്ളില്‍ നല്‍കിത്തുടങ്ങാനാകാത്ത സാഹചര്യത്തില്‍ ഗായത്രി മന്ത്രം ഗുണം ചെയ്യുമെന്നാണ് ഗവേഷകരുടെയും കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ഇതിനാവശ്യമായ ഫണ്ടും കേന്ദ്ര സര്‍ക്കാര്‍ എയിംസ് ഗവേഷകര്‍ക്ക് നല്‍കുന്നുണ്ട്.

എയിംസിലെ ഡോക്ടര്‍മാര്‍ ഇതുസംബന്ധിച്ച ക്രിനിക്കല്‍ ട്രയലും നടത്തിയിരുന്നുവത്രെ.

ഹിന്ദുക്കള്‍ ധ്യാനത്തിലിരുക്കുമ്പോള്‍ ആലപിക്കുന്ന മന്ത്രമാണ് ഗായത്രി മന്ത്രം. യോഗയിലെ ശ്വസനക്രിയയാണ് പ്രാണായാമം.

സയന്‍സ്, ആന്റ് ടെക്‌നോളജി വകുപ്പാണ് ഇതിനു രണ്ടിനുമുള്ള പണം മുടക്കുന്നത്. നേരത്തെ മറ്റ് അസുഖങ്ങള്‍ക്ക് ഗായത്രി മന്ത്രം ഉപകരിച്ചിട്ടുണ്ടെന്നും കൊവിഡ് ചികില്‍സയില്‍ അതെത്രേെത്താളമുണ്ടെന്ന ഗവേഷണഫലങ്ങള്‍ പുറത്തുവന്നിട്ടില്ലെന്നും അതിന്റെ ഭാഗമാണ് എയിംസിലെ പഠനമെന്നും ഗായത്രി മന്ത്ര ഗവേഷകന്‍ റുചി ദുവ പറഞ്ഞു.

ശ്വസനവ്യായാമങ്ങള്‍ ശ്വാസകോശ രോഗങ്ങള്‍ക്ക് ഗുണം ചെയ്യുമെങ്കിലും കൊവിഡിന് ഗുണം ചെയ്യുമോ എന്നറിയില്ലെന്ന് എയിംസ് ഡല്‍ഹി മേധാവി ഡോ. രന്‍ദീപ് ഗുലേരിയ പറഞ്ഞു. അതേസമയം ഗായത്രിമന്ത്രത്തിന്റെ ഫലത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.

കൊവിഡ് ഗായത്രിമന്ത്ര ഗവേഷണത്തിന് രുചി ദുവയാണ് നേതൃത്വം നല്‍കുന്നത്. 20 കൊവിഡ് രോഗികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ഒരു ഗ്രൂപ്പിന് ഗായത്രി മന്ത്രം കേള്‍പ്പിക്കുകയും രണ്ടാമത്തെ ഗ്രൂപ്പിന് കേള്‍പ്പിക്കാതിരിക്കുകയും ചെയ്യും. കൂടെ പ്രാണായാമവും നല്‍കും. യോഗ മാസറ്റര്‍മാര്‍ വഴി യോഗയും ചെയ്യിപ്പിക്കും. ഒരു മണിക്കൂര്‍ സമയമാണ് ഇതിനുപയോഗിക്കുന്നത്.

ഗവേഷത്തിനൊടുവില്‍ രണ്ട് ഗ്രൂപ്പിന്റെയും കൊവിഡ് പരിശോധനയും മറ്റ് അളവുകളും താരതമ്യം ചെയ്യും.

അതേസമയം രോഗികളുടെ ചികില്‍സ നല്‍ത്തിവച്ചുകൊണ്ടല്ല പരീക്ഷണം നടത്തുന്നത്. ചെറിയ രോഗമുളളവരെ മാത്രമേ പരീക്ഷണത്തിനും വിധേയമാക്കുകയുള്ളൂ.

കൊവിഡ് ചികില്‍സക്കുള്ള മരുന്നുകളും സൗകര്യങ്ങളും ഒരുക്കാത്ത ഇത്തരം പദ്ധതികളില്‍ പണം മുടക്കുന്നതിനെതിരേ രാജ്യത്ത് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

Next Story

RELATED STORIES

Share it