Latest News

ഗാന്ധി രക്തസാക്ഷി ദിനം: നാടൊട്ടുക്കും ഗോഡ്‌സയെ വീണ്ടും തൂക്കിലേറ്റി

രാജ്യത്ത് വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന ആര്‍എസ്എസിനെ രാജ്യം തൂക്കിലേറ്റുന്ന നാളുകള്‍ വിദൂരമല്ലെന്ന് പ്രതിഷേധക്കാര്‍ പ്രഖ്യാപിച്ചു.

ഗാന്ധി രക്തസാക്ഷി ദിനം: നാടൊട്ടുക്കും ഗോഡ്‌സയെ വീണ്ടും തൂക്കിലേറ്റി
X

മലപ്പുറം: ഗാന്ധി രക്തസാക്ഷി ദിനമായ ജനുവരി 30ന് നാടൊട്ടുക്കും ഗാന്ധി ഘാതകന്‍ ഗോഡ്‌സെയെ വീണ്ടും തൂക്കിലേറ്റി. ഗാന്ധിയെ കൊന്നവര്‍ ഇന്ത്യയെ വീണ്ടും കൊല്ലുന്നു എന്ന പ്രമേയത്തില്‍ എസ്ഡിപിഐ ബ്രാഞ്ച് തലത്തില്‍ സംഘടിപ്പിച്ച ഫാഷിസത്തെ തൂക്കിലേറ്റുക എന്ന പരിപാടിയിലാണ് ഫാഷിസത്തിന്റെയും ഹിന്ദുത്വത്തിന്റെയും പ്രതീകമായ ഗോഡ്‌സയെ തൂക്കിലേറ്റിയത്. രാജ്യത്ത് വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന ആര്‍എസ്എസിനെ രാജ്യം തൂക്കിലേറ്റുന്ന നാളുകള്‍ വിദൂരമല്ലെന്ന് പ്രതിഷേധക്കാര്‍ പ്രഖ്യാപിച്ചു. ബ്രാഞ്ച്, പഞ്ചായത്ത്, മണ്ഡലം ഭാരവാഹികള്‍ നേതൃത്വം നല്‍കി




Next Story

RELATED STORIES

Share it