Latest News

ഗാന്ധി രക്തസാക്ഷിത്വ ദിനം: കാംപസ് ഫ്രണ്ട് പ്രതിഷേധസംഗമം നടത്തി

ഗാന്ധി രക്തസാക്ഷിത്വ ദിനം: കാംപസ് ഫ്രണ്ട് പ്രതിഷേധസംഗമം നടത്തി
X

കാസര്‍കോഡ്: ജനുവരി 30 ഗാന്ധിരക്തസാക്ഷിത്വ ദിനത്തില്‍ കാംപസ് ഫ്രണ്ട് ഏരിയ തലങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍ നടത്തി. കാസര്‍കോഡ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍, മധൂര്‍, മഞ്ചേശ്വരം, ഹൊസങ്കടി, ഉപ്പള, എന്നീ പ്രദേശങ്ങളില്‍ കാംപസ് ഫ്രണ്ട് വിവിധ ഏരിയക്ക് കീഴില്‍ പ്രതിഷേധ സംഗമവും ഗാന്ധിഘാതകന് ചിതയും ഒരുക്കി.

'ഗാന്ധിയെ കൊന്നവര്‍ രാജ്യത്തെ കൊല്ലുന്നു' എന്ന ശീര്‍ഷകത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പ്രധിഷേധം നടന്നു. ജില്ലാ സെക്രട്ടറി ഇസ്ഹാഖ് അഹമ്മദ്, ജോയിന്റ് സെക്രട്ടറി മുംസീറ ബദറുദ്ധീന്‍, കമ്മിറ്റി അംഗങ്ങളായ ശിബില, ഷാനവാസ് എന്നിവര്‍ വിവിധ ഏരിയകളില്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it