Latest News

ഹിമാചല്‍ ആപ്പിളിന് പൂപ്പല്‍ബാധ: ഉല്‍പ്പാദനത്തില്‍ വന്‍ ഇടിവ്

അടിയന്തര പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍, സംസ്ഥാനത്തെ 60-70 ശതമാനം ആപ്പിള്‍ ഉല്‍പാദനത്തെ ഈ രോഗം ബാധിക്കുമെന്ന് ഹോര്‍ട്ടികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡെസ് രാജ് പറഞ്ഞു.

ഹിമാചല്‍ ആപ്പിളിന് പൂപ്പല്‍ബാധ: ഉല്‍പ്പാദനത്തില്‍ വന്‍ ഇടിവ്
X

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവുമധികം ആപ്പിള്‍ ഉല്‍പ്പാദിപ്പിക്കുന്ന രണ്ടാമത്തെ സംസ്ഥാനമായ ഹിമാചല്‍ പ്രദേശില്‍ ആപ്പിളിന് പൂപ്പല്‍ബാധ. ഇത് ഉല്‍പാദനത്തില്‍ 25-30 ശതമാനം കുറവുണ്ടാക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. പ്രാദേശിക വിപണികളില്‍ ഇപ്പോള്‍ തന്നെ വില ഇരട്ടിയായി

പൂപ്പല്‍ ബാധിച്ച ആപ്പിളില്‍ കറുത്ത അടയാളങ്ങള്‍ രൂപപ്പെടുകയും ആപ്പിള്‍ കേടുവരുകയുമാണ് സംഭവിക്കുന്നത്. ജൂണ്‍ മാസത്തില്‍ വിളവെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ മണ്ഡി, കുളു ജില്ലകളിലെ ആപ്പിള്‍ തോട്ടങ്ങളില്‍ പൂപ്പല്‍ ബാധ കാണപ്പെട്ടിരുന്നു. ഇപ്പോള്‍ അത് വ്യാപകമായിട്ടുണ്ട്. സിംലയിലെ റോഹ്‌റു, ജുബ്ബാല്‍-കോട്ട്ഖായ്, കോട്ട്ഗവ ബെല്‍റ്റ് എന്നിവിടങ്ങളില്‍ പതിനായിരത്തിലധികം ഹെക്ടര്‍ കൃഷിയിടങ്ങളില്‍ പൂപ്പല്‍ബാധ വ്യാപിച്ചതായി സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു.

1981-82 വര്‍ഷങ്ങളിലാണ് ആപ്പിള്‍ കൃഷിയില്‍ അവസാനമായി പൂപ്പല്‍ബാധ കാണപ്പെട്ടത്. അടിയന്തര പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍, സംസ്ഥാനത്തെ 60-70 ശതമാനം ആപ്പിള്‍ ഉല്‍പാദനത്തെ ഈ രോഗം ബാധിക്കുമെന്ന് ഹോര്‍ട്ടികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡെസ് രാജ് പറഞ്ഞു.

മികച്ച നിലവാരമുള്ള 'റോയല്‍ ടേസ്റ്റി ' ഇനത്തിലുള്ള ആപ്പിളിന്റെ ഉല്‍പ്പാദനത്തില്‍ 60 ശതമാനത്തിലധികം ഇടിവുണ്ടായി. 4500 കോടിയോളം രൂപയുടെ ആപ്പിളാണ് ഓരോ വര്‍ഷവും ഹിമാചല്‍പ്രദേശില്‍ വിളവെടുക്കുന്നത്.

Next Story

RELATED STORIES

Share it