Latest News

ഹിജാബ് നിരോധനം;ഹരജികളില്‍ വിശാല ബെഞ്ച് ഇന്ന് വാദം കേള്‍ക്കും

ഹിജാബ് നിരോധനം ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജികള്‍ 2 ദിവസം നീണ്ട വാദത്തിന് ശേഷമാണ് കര്‍ണാടക ഹൈക്കോടതി വിശാല ബെഞ്ചിലേയ്ക്ക് മാറ്റിയത്

ഹിജാബ് നിരോധനം;ഹരജികളില്‍ വിശാല ബെഞ്ച് ഇന്ന് വാദം കേള്‍ക്കും
X

ബംഗളൂരു: ഹിജാബ് നിരോധനത്തിനെതിരായ ഹരജികളില്‍ കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്ന് വാദം കേള്‍ക്കും.ഇതിനായ് മൂന്ന് ജഡ്ജിമാരടങ്ങുന്ന വിശാല ബെഞ്ച് കര്‍ണാടക ചീഫ് ജസ്റ്റിസ് രൂപീകരിച്ചു.കര്‍ണാടകയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥിനികളാണ് ഹരജി നല്‍കിയിരിക്കുന്നത്.

ഹിജാബ് നിരോധനം ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജികള്‍ 2 ദിവസം നീണ്ട വാദത്തിന് ശേഷമാണ് കര്‍ണാടക ഹൈക്കോടതി വിശാല ബെഞ്ചിലേയ്ക്ക് മാറ്റിയത്. ഹരജി വിശാല ബെഞ്ച് ഇന്ന് പരിഗണിക്കും.

ഹിജാബ് വിഷയത്തില്‍ കര്‍ണാടകയില്‍ പ്രതിഷേധം തുടരുകയാണ്. കര്‍ണാടക പോലിസ് ബംഗളൂരു സിറ്റിയില്‍ രണ്ടാഴ്ചത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ബംഗളൂരുവിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും സമീപമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസും ക്യാമ്പസ് ഫ്രണ്ടുമാണെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ ആരോപണം.

ഇതിനിടെ ഹിജാബ് നിരോധനത്തെ പിന്തുണച്ച് മധ്യപ്രദേശും പുതുച്ചേരിയും രംഗത്തെത്തി. നിര്‍ബന്ധിത ഡ്രസ് കോഡ് കൊണ്ടുവരുമെന്ന് ഇരുസംസ്ഥാനങ്ങളും അറിയിച്ചു. തെലങ്കാനയില്‍ ഹിജാബ് നിരോധനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സര്‍ക്കാരിന് കത്ത് നല്‍കി.

Next Story

RELATED STORIES

Share it