Latest News

ഫ്രഷ് കട്ട് സമരം: സിപിഎം ജനകീയ സമരത്തെ ഒറ്റു കൊടുത്തു.-ജോര്‍ജ് മുണ്ടക്കയം

ഫ്രഷ് കട്ട് സമരം: സിപിഎം ജനകീയ സമരത്തെ ഒറ്റു കൊടുത്തു.-ജോര്‍ജ് മുണ്ടക്കയം
X

താമരശ്ശേരി: ഫ്രഷ് കട്ട് സമരത്തില്‍ സിപിഎം ജനങ്ങളെ ഒറ്റിക്കൊടുത്തെന്ന് എസ്ഡിപിഐ സംസ്ഥാന സമിതി അംഗം ജോര്‍ജ് മുണ്ടക്കയം. ''ഫ്രഷ് കട്ട് സമരം. എസ്ഡിപിഐ ജനങ്ങള്‍ക്കൊപ്പം. സിപിഎം-പോലിസ്-ഫ്രഷ്‌കട്ട് ഗൂഡാലോചന തിരിച്ചറിയുക'' എന്ന പ്രമേത്തില്‍ കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ താമരശ്ശേരി ടൗണില്‍ കസംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎം ജനകീയ സമരത്തെ ഒറ്റു കൊടുത്തു എന്നും സിപിഎം നേതാക്കള്‍ സമ്പന്നരുടെയും സംഘപരിവാരത്തിന്റെയും പിണയാളുകളായി മാറിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് ടി പി യുസുഫ് അധ്യക്ഷനായി. ഇ പി റസാഖ്, ആബിദ് പാലക്കുറ്റി, സിദ്ധീഖ് കരുവന്‍പൊയില്‍, പി ടി അഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it