Latest News

ഇറാന്‍ ജയിലിലടച്ച ഫ്രഞ്ചുകാരനെതിരേ ചാരവൃത്തി കേസ്

തുര്‍ക്ക്‌മെനിസ്ഥാന്‍-ഇറാന്‍ അതിര്‍ത്തിക്കടുത്തുള്ള മരുഭൂമിയില്‍ വിദൂര നിയന്ത്രിത മിനി ഹെലികോപ്റ്റര്‍ ഹെലികാം പറത്തുന്നതിനിടെയാണ് 35കാരനായ ബ്രിയര്‍ പിടിയിലായത്.

ഇറാന്‍ ജയിലിലടച്ച ഫ്രഞ്ചുകാരനെതിരേ ചാരവൃത്തി കേസ്
X

തെഹ്‌റാന്‍: 10 മാസം മുമ്പ് അറസ്റ്റിലായ ഫ്രഞ്ച് ടൂറിസ്റ്റ് ബെഞ്ചമിന്‍ ബ്രിയറിനെതിരേ ചാരവൃത്തി, വ്യവസ്ഥിതിക്കെതിരേ പ്രചാരണം നടത്തി എന്നീ വകുപ്പുകള്‍ ചുമത്തി ഇറാന്‍. അദ്ദേഹത്തിന്റെ അഭിഭാഷകരില്‍ ഒരാളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം ബ്രിയറിനെതിരേ ഇരട്ട ചാരവൃത്തിയും വ്യവസ്ഥിതിക്കെതിരേ പ്രചാരണം നടത്തിയെന്ന കുറ്റവും ചുമത്തിയതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സെയ്ദ് ദെഹ്ഗാന്‍ പറഞ്ഞു.

തുര്‍ക്ക്‌മെനിസ്ഥാന്‍-ഇറാന്‍ അതിര്‍ത്തിക്കടുത്തുള്ള മരുഭൂമിയില്‍ വിദൂര നിയന്ത്രിത മിനി ഹെലികോപ്റ്റര്‍ ഹെലികാം പറത്തുന്നതിനിടെയാണ് 35കാരനായ ബ്രിയര്‍ പിടിയിലായത്. നിരോധിത പ്രദേശങ്ങളില്‍ ചിത്രമെടുത്ത സംഭവത്തിലാണ് ഇദ്ദേഹത്തിനെതിരേ ചാരവൃത്തി വകുപ്പുകള്‍ ചുമത്തിയതെന്ന് ദെഹ്ഗാന്‍ പറഞ്ഞു.

മഷാദ് നഗരത്തിലെ വക്കിലാബാദ് ജയിലിലാണ് ബ്രിയര്‍. ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനില്‍ ഹിജാബ് നിര്‍ബന്ധമാണെന്നും എന്നാല്‍, മറ്റു ഇസ്‌ലാമിക രാജ്യങ്ങളില്‍ അതില്ലെന്നുമുള്ള സോഷ്യല്‍ മീഡിയയിലെ പോസ്റ്റുമായി ബന്ധപ്പെട്ടാണ് വ്യവസ്ഥിതിക്കെതിരേ പ്രാചരണം നടത്തിയെന്ന വകുപ്പുകള്‍ ചുമത്തിയിട്ടുള്ളത്.

Next Story

RELATED STORIES

Share it