Latest News

അവിശ്വാസ പ്രമേയം പാസായി; ഫ്രെഞ്ച് പ്രധാനമന്ത്രി രാജിവയ്ക്കും

പ്രത്യേക അധികാരം ഉപയോഗിച്ച് പാര്‍ലമെന്റിനെ മറികടന്ന് ബജറ്റ് പാസാക്കാനുള്ള ശ്രമമാണ് മിഷേല്‍ ബാര്‍ണിയക്ക് വിനയായത്

അവിശ്വാസ പ്രമേയം പാസായി; ഫ്രെഞ്ച് പ്രധാനമന്ത്രി രാജിവയ്ക്കും
X

പാരിസ്: പ്രതിപക്ഷ കക്ഷികള്‍ കൊണ്ടുവന്ന അവിശ്വാസം പ്രമേയം പാസായതിനെ തുടര്‍ന്ന് ഫ്രെഞ്ച് സര്‍ക്കാര്‍ വീണു. ദ റിപ്പബ്ലിക്കന്‍ പാര്‍ടി നേതാവായ മിഷേല്‍ ബാര്‍ണിയ പ്രധാനമന്ത്രിയായിരിക്കുന്ന സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയമാണ് പാസായത്. ഇനി മിഷേല്‍ ബാര്‍ണിയ ഫ്രെഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് രാജിക്കത്ത് നല്‍കും.

തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് പാര്‍ലമെന്റിനെ മറികടന്ന് ബജറ്റ് പാസാക്കാനുള്ള ശ്രമമാണ് മിഷേല്‍ ബാര്‍ണിയക്ക് വിനയായത്. സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്കുള്ള ചെലവുകള്‍ വെട്ടിക്കുറച്ച് ബജറ്റ് കമ്മി കുറക്കുന്ന ബജറ്റ് അവതരിപ്പിക്കാനാണ് ബാര്‍ണിയ ശ്രമിച്ചത്. ഇതിനെതിരേ ഇടതുപാര്‍ട്ടികളുടെ മുന്നണിയായ ന്യൂ പോപുലര്‍ ഫ്രണ്ടാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. തീവ്ര വലതുപാര്‍ട്ടിയായ നാഷണല്‍ റാലിയും അവിശ്വാസ പ്രമേയത്തെ പിന്താങ്ങി.

ഫ്രെഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മൂന്നുമാസം മുമ്പാണ് മിഷേല്‍ ബാര്‍ണിയയെ പ്രധാനമന്ത്രിയാക്കിയത്. തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നത് കൊണ്ട് രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഇല്ലാതാവില്ലെന്ന് ബാര്‍ണിയ പ്രതികരിച്ചു. 1962ന് ശേഷം ഇതാദ്യമായാണ് ഫ്രഞ്ച് സര്‍ക്കാര്‍ നിലം പതിക്കുന്നത്.

Next Story

RELATED STORIES

Share it