Latest News

വൈദ്യുതി വാഹന ചാര്‍ജിങ് സ്‌റ്റേഷനുകളില്‍ നിന്നുള്ള സൗജന്യ കാര്‍ ചാര്‍ജിങ് നീട്ടി

വൈദ്യുതി വാഹന ചാര്‍ജിങ് സ്‌റ്റേഷനുകളില്‍ നിന്നുള്ള സൗജന്യ കാര്‍ ചാര്‍ജിങ് നീട്ടി
X

തിരുവനന്തപുരം: കെഎസ്ഇബിയുടെ ആറ് വൈദ്യുതി വാഹന ചാര്‍ജിങ് സ്‌റ്റേഷനുകളില്‍ നിന്ന് മാര്‍ച്ച് 6 വരെ സൗജന്യമായി കാര്‍ ചാര്‍ജ് ചെയ്യാം. നേമം ഇലക്ട്രിക്കല്‍ സെക്ഷന്‍ തിരുവനന്തപുരം, ഓലൈ ഇലക്ട്രിക്കല്‍ സെക്ഷന്‍ കൊല്ലം, പാലാരിവട്ടം വൈദ്യുതി ഭവനം എറണാകുളം, വിയ്യൂര്‍ സബ്‌സ്‌റ്റേഷന്‍ തൃശ്ശൂര്‍, നല്ലളം സബ്‌സ്‌റ്റേഷന്‍ കോഴിക്കോട്, ചൊവ്വ സബ് സ്‌റ്റേഷന്‍ കണ്ണൂര്‍ എന്നിവിടങ്ങളിലാണ് നിലവില്‍ കെ എസ്ഇബി വാഹന ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുള്ളത്. വൈദ്യുതി വാഹനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ്ഇബിയുടെ വൈദ്യുതി കാര്‍ ചാര്‍ജിങ് സ്‌റ്റേഷനുകളില്‍ നിന്ന് ഫെബ്രുവരി 6 വരെ തികച്ചും സൗജന്യമായി കാര്‍ ചാര്‍ജ് ചെയ്യാന്‍ അനുവദിച്ചിരുന്നു. ഈ സൗജന്യമാണ് ഇപ്പോള്‍ ഒരു മാസം കൂടി നീട്ടിയത്. കെഎസ്ഇബിയുടെ 6 വൈദ്യുതി കാര്‍ ചാര്‍ജിങ് സ്‌റ്റേഷനുകളിലും ഇക്കഴിഞ്ഞ നവംബര്‍ 7 മുതല്‍ ഇത് സൗജന്യമാണ്. ഇവ കൂടാതെ എല്ലാ ജില്ലകളിലുമായി 56 ചാര്‍ജിങ് സ്‌റ്റേഷനുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കെഎസ്ഇബി ആരംഭിച്ചിട്ടുണ്ട്. അതില്‍ സര്‍ക്കാര്‍ പൊതുമേഖലയിലുള്ള ഉടമസ്ഥതയിലുള്ള 12 സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെടുന്നു.

Free car charging extended from electric vehicle charging stations

Next Story

RELATED STORIES

Share it