Latest News

ഉത്തര്‍പ്രദേശില്‍ വാഹനാപകടം; ആറ് കുട്ടികളടക്കം 14 മരണം

ഉത്തര്‍പ്രദേശില്‍ വാഹനാപകടം; ആറ് കുട്ടികളടക്കം 14 മരണം
X

പ്രതാപ്ഗഡ്: ഉത്തര്‍പ്രദേശില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് ആറ് കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ മരിച്ചു. പ്രയക്രാജ്-ലക്‌നോ ദേശീയപാതയില്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.

ടയര്‍ പഞ്ചറായതിനെത്തുടര്‍ന്ന് ഹൈവേയുടെ അരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേക്ക് കാര്‍ വന്നിടിക്കുകയായിരുന്നു. മുന്‍ഭാഗം പൂര്‍ണ്ണമായും നശിച്ച നിലയില്‍ മഹീന്ദ്ര ബൊലേറോ കാര്‍ അപകടദൃശ്യങ്ങളില്‍ കാണാം. കാറിലുണ്ടായിരുന്നവര്‍ വിവാഹത്തില്‍ പങ്കെടുത്ത ശേഷം ഗോണ്ടയിലെ ഗ്രാമത്തിലേക്ക് മടങ്ങവെയാണ് അപകടം സംഭവിച്ചതെന്ന് പൊലിസ് പറഞ്ഞു.




Next Story

RELATED STORIES

Share it