Latest News

ഫ്രിഡ്ജില്‍ സൂക്ഷിച്ച ചീര കഴിച്ചു; നാലു പേര്‍ക്ക് ഭക്ഷ്യവിഷബാധ

ഫ്രിഡ്ജില്‍ സൂക്ഷിച്ച ചീര കഴിച്ചു; നാലു പേര്‍ക്ക് ഭക്ഷ്യവിഷബാധ
X

കോഴിക്കോട്: ഫ്രിഡ്ജില്‍ സൂക്ഷിച്ച ചീര പാചകം ചെയ്ത് കഴിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് ഭക്ഷ്യവിഷബാധേറ്റു. താമരശ്ശേരി സ്വദേശികളായ ശാന്തകുമാരി (68), ശ്രീജ (43), സുധീര്‍ (42), ആര്‍ദ്ര (20) എന്നിവരെയാണ് ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ നാലുപേരും ഐസിയുവില്‍ ചികില്‍സയിലാണ്. ഇവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

രണ്ടു ദിവസത്തിലധികമായി ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ചീര പാചകം ചെയ്ത് കഴിച്ചതാണ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ ഇവര്‍ക്ക് അലര്‍ജിക്ക് സമാനമായ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. ചീരയിലുണ്ടായ ബാക്ടീരിയല്‍ അണുബാധയോ അല്ലെങ്കില്‍ രാസമാറ്റങ്ങളോ ആകാം ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണ് നിഗമനം.

Next Story

RELATED STORIES

Share it