ബൈക്ക് മോഷണസംഘത്തിലെ നാലു പേര്‍ ശ്രീകൃഷണപുരത്ത് അറസ്റ്റില്‍
ചളവറ കയില്യാട് മാമ്പറ്റപ്പടി സ്വദേശികളായ കെ രാജീവ്, കാര്‍ത്തൊടി വീട്ടില്‍ ജീവിഷ്, കുറുമങ്ങാട്ടുപടി ശരത്ത് ലാല്‍, ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടം കൂരിക്കാട്ടില്‍ സ്വാലിഹ് എന്നിവരാണ് പിടിയിലായത്.

ചെര്‍പ്പുളശ്ശേരി: പാലക്കാട് ശ്രീകൃഷ്ണ പുരത്ത് ബൈക്ക് മോഷണ സംഘത്തിലെ നാലു പേരെ ശ്രീകൃഷ്ണ പുരം പോലിസ് അറസ്റ്റ് ചെയ്തു. ചളവറ കയില്യാട് മാമ്പറ്റപ്പടി സ്വദേശികളായ കെ രാജീവ്, കാര്‍ത്തൊടി വീട്ടില്‍ ജീവിഷ്, കുറുമങ്ങാട്ടുപടി ശരത്ത് ലാല്‍, ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടം കൂരിക്കാട്ടില്‍ സ്വാലിഹ് എന്നിവരാണ് പിടിയിലായത്. ജൂലായ് 26ന് ശ്രീകൃഷ്ണപുരത്ത് കടക്ക് മുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയ കേസില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ വിവിധ കമ്പനികളുടെ ഒമ്പതു ബൈക്കുകളും കണ്ടെടുത്തു.
തൃശൂര്‍ ജില്ലയിലെ പഴയന്നൂര്‍, വടക്കഞ്ചേരി, ചാലക്കുടി എന്നിവിടങ്ങളിലേയും പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്, നാട്ടുകല്‍, ശ്രീകൃഷ്പുരം എന്നിവിടങ്ങളില്‍ നിന്നും മോഷ്ടിച്ച ബൈക്കുകളുമാണ് പ്രതികളില്‍ നിന്ന് കണ്ടെടുത്തത്. മോഷ്ടിക്കുന്ന വാഹനങ്ങളുടെ നമ്പറും എഞ്ചിന്‍ നമ്പറും ചേസ് നമ്പറും മാറ്റി വാഹനങ്ങള്‍ വില്‍ക്കുകയാണ് പ്രതികള്‍ ചെയ്യുന്നത്. പിടികൂടിയ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും കേസില്‍ ഇനിയും പ്രതികള്‍ ഉള്ളതിനാലും കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനുമായി പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി കോടതിയില്‍ അപേക്ഷ നല്‍കുമെന്നും ശ്രീകൃഷ്ണപുരം സബ് ഇന്‍സ്‌പെക്ടര്‍ കെ എം ബിനീഷ് അറിയിച്ചു.
RELATED STORIES
സഞ്ജീവ് ഭട്ടിന്റെ ഹരജികള് സുപ്രിംകോടതി തള്ളി; തുടര്ച്ചയായി...
3 Oct 2023 11:21 AM GMTഅനില്കുമാറിന്റെ പ്രസ്താവന: സിപിഎം നയമല്ലെങ്കില് പാര്ട്ടി...
3 Oct 2023 10:52 AM GMT'വ്യാജ കേസുകള് കെട്ടിച്ചമയ്ക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ മാതൃകാപരമായി...
3 Oct 2023 9:58 AM GMTപാര്ട്ടി ചൂണ്ടിക്കാട്ടിയത് കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്...
3 Oct 2023 9:15 AM GMTഅനില്കുമാറിന്റെ പ്രസ്താവന: മാര്ക്സിസ്റ്റ് പാര്ട്ടിയുടെ...
3 Oct 2023 7:17 AM GMT'വസ്ത്രധാരണത്തിലേക്ക് കടന്നുകയറുന്ന നിലപാട് വേണ്ട'; അനില്കുമാറിനെ...
3 Oct 2023 7:11 AM GMT