Latest News

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഫ്‌ളൈഓവറില്‍ നിന്ന് താഴേക്ക് വീണു; നാലു മരണം

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഫ്‌ളൈഓവറില്‍ നിന്ന് താഴേക്ക് വീണു; നാലു മരണം
X

കോലാര്‍: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഫ്‌ളൈഓവറില്‍ നിന്ന് താഴേക്ക് വീണു നാലു പേര്‍ മരിച്ചു. കര്‍ണാടക മാലൂര്‍ താലൂക്കില്‍ അബ്ബെനഹള്ളി പ്രദേശത്ത് പുലര്‍ച്ചെ 2.15നും 2.30നും ഇടയില്‍ ആയിരുന്നു അപകടം. അതിവേഗത്തില്‍ സഞ്ചരിച്ച കാര്‍ ഒരു ഫ്‌ളൈഓവറിന്റെ സൈഡ് ബാരിയറില്‍ ഇടിച്ച് തലകുത്തി മറിയുകയായിരുന്നു. ഇടിയുടെ ശക്തിയില്‍ അണ്ടര്‍പാസിലേക്ക് പതിച്ചു. നാലുശബരിമല തീര്‍ത്ഥാടകര്‍ മരിച്ചതായി പോലിസ് സ്ഥിരീകരിച്ചു.

പ്രാഥമിക അന്വേഷണത്തില്‍ അമിത വേഗതയാണ് അപകടകാരണമെന്ന് കണ്ടെത്തി. ഇടിയുടെ ആഘാതം വളരെ ശക്തമായതിനാല്‍ കാര്‍ ഏകദേശം 10 മീറ്റര്‍ താഴെ അണ്ടര്‍പാസിലേക്ക് വീഴുകയായിരുന്നു. നാലു പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറുമെന്ന് പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it