കര്‍ഫ്യൂ ദിനത്തില്‍ രാജസ്ഥാനില്‍ പോലിസ് സഹായത്തോടെ ഹിന്ദുത്വര്‍ അഗ്നിക്കിരയാക്കിയത് നാല്‍പതോളം മുസ് ലിം വീടുകള്‍

കരൗല: രാജസ്ഥാനിലെ കരൗലിയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ട് 24 മണിക്കൂറിനുള്ളില്‍ മുസ് ലിം സമുദായത്തിന്റെ 40ലധികം വീടുകള്‍ അഗ്‌നിക്കിരയായി. ഹിന്ദു പുതുവത്സരം ആഘോഷിക്കുന്നതിനായി ഹിന്ദു സേന നടത്തിയ മോട്ടോര്‍ സൈക്കിള്‍ റാലിയെ തുടര്‍ന്നാണ് പ്രദേശത്ത് കഴിഞ്ഞ ശനിയാഴ്ച സംഘര്‍ഷം തുടങ്ങിയത്. ഞായറാഴ്ച പോലിസ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. സംഘര്‍ഷത്തില്‍ 35 ഓളം പേര്‍ക്ക് പരിക്കേറ്റു.
ബൈക്കുകളില്‍ ഘോഷയാത്രയായി എത്തിയ ഹിന്ദുത്വര്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് മുസ് ലി പ്രദേശത്തുകൂടി കടന്നുപോയത്. കൂടാതെ വലിയ ശബ്ദത്തില്‍ പാട്ടുവയ്ക്കുകയും മുസ് ലിംകളെക്കൊണ്ട് രാമനെ വണങ്ങി ജയ് ശ്രീറാം വിളിപ്പിക്കുമെന്നും വിളിച്ചുപറഞ്ഞു.
സംഘര്‍ഷം തുടങ്ങിയതോടെ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
ഇന്നലെയും ശനിയാഴ്ചയുമായി നിരവധി വീടുകളാണ് പോലിസ് സഹായത്തോടെ ഹിന്ദുത്വര്‍ കത്തിച്ചുകളഞ്ഞതെന്ന് പ്രദേശത്തെ യൂത്ത് കോണ്ഡഗ്രസ് നേതാവ് നഫീസ് അഹമ്മദ് പറഞ്ഞു.
ഹിന്ദു സേനയുടെ ബൈക്ക് റാലിക്ക് പോലിസ് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നിട്ടും റാലി നടന്നു. കലക്ടറുടെ സഹായത്തോടെയാണ് അനുമതി ലഭിച്ചതെന്ന് പറയപ്പെടുന്നു.
റാലിയില്‍ ഹിന്ദുസേന സംസ്ഥാന അധ്യക്ഷന്‍ സാഹിബ് സിംഗ് ഗുജ്ജര്‍ പങ്കെടുത്തു.
RELATED STORIES
യൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTബിപോര്‍ജോയ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറുന്നു; കേരളത്തില്‍...
7 Jun 2023 4:49 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTതാനൂര്‍ കനോലി കനാലില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTഇരുചക്രവാഹനത്തില്‍ മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും:...
4 Jun 2023 11:37 AM GMT