Latest News

ടെക്‌സാസില്‍ ട്രാക്ടര്‍ ട്രെയിലറിനുള്ളില്‍ നാല്‍പതോളം മൃതദേഹങ്ങള്‍!; അന്വേഷണം ആരംഭിച്ചു

ടെക്‌സാസില്‍ ട്രാക്ടര്‍ ട്രെയിലറിനുള്ളില്‍ നാല്‍പതോളം മൃതദേഹങ്ങള്‍!; അന്വേഷണം ആരംഭിച്ചു
X

ടെക്‌സാസ്: യുഎസ് ടെക്‌സാസിലെ സാന്‍ അന്റോണിയോയില്‍ തിങ്കളാഴ്ച ട്രാക്ടര്‍ ട്രെയിലറിനുള്ളില്‍ 40 പേരെ മരിച്ച നിലയില്‍ കണ്ടെത്തി.സാന്‍ അന്റോണിയോ പോലിസിനെ ഉദ്ധരിച്ച് സാന്‍ അന്റോണിയോയിലെ കെഎസ്എടി ടെലിവിഷനാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.

നഗരത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശത്തുള്ള ഒരു വിദൂര ഭാഗത്ത് റെയില്‍വേ ട്രാക്കുകള്‍ക്ക് സമീപമാണ് ട്രയിലര്‍ കിടന്നിരുന്നത്. മൃതദേഹങ്ങള്‍ കാണപ്പെട്ടതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലിസ് തയ്യാറായില്ല.

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 250 കി.മീ അകലെയുള്ള സാന്‍ അന്റോണിയോയിലെ താപനില തിങ്കളാഴ്ച 39.4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരാണോ ട്രയിലറിലുള്ളവരെന്ന് വ്യക്തമല്ല.

Next Story

RELATED STORIES

Share it