പിഎസ്ജിയുടെ കരാര്‍ പുതുക്കി 42 കാരിയായ ഫൊര്മിഗാ
BY BRJ7 May 2020 4:05 PM GMT
X
BRJ7 May 2020 4:05 PM GMT
പാരിസ്: ബ്രസീലിയന്‍ താരം ഫൊര്മിഗ പിഎസ്ജിയുമായുള്ള കരാര്‍ പുതുക്കി. പിഎസ്ജിയുടെ വനിതാ ഫുട്ബോള്‍ ടീമംഗമായ 42കാരിയായ ഫൊര്മിഗാ ഒരു വര്‍ഷത്തേക്കാണ് കരാര്‍ നീട്ടിയത്. നേരത്തെ 2020 ഒളിംപിക്സോടെ താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒളിംപിക്സ് കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് 2021ലേക്ക് മാറ്റിവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് താരം പിഎസ്ജിയിലെ കരാര്‍ 2021 വരെ നീട്ടിയത്. ബ്രസീലിനായി 198 മല്‍സരങ്ങള്‍ കളിച്ച ഫൊര്മിഗാ 2017ലാണ് പിഎസ്ജിയിലെത്തുന്നത്. താരത്തിന്റെ കരിയറിലെ ഏഴാം ഒളിംപിക്സാണ് 2021ല്‍ നടക്കുക. ഏഴ് ലോകകപ്പില്‍ കളിച്ച ആദ്യ ഫുട്ബോള്‍ താരമെന്ന റെക്കോഡും ഫൊര്മിഗയുടെ പേരിലാണ്. നേരത്തെ ഫ്രാന്‍സിലെ എല്ലാ ഫുട്ബോള്‍ മല്‍സരങ്ങളും ഉപേക്ഷിച്ചിരുന്നു. വനിതാ ലീഗില്‍ പിഎസ്ജി രണ്ടാം സ്ഥാനത്താണ്.
Next Story
RELATED STORIES
ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി; 100 പവൻ സ്വർണം...
29 April 2024 5:34 AM GMTയുഎസ് കാംപസുകളിലെ ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭം: ഹാര്‍വാഡില്‍ ഫലസ്തീന് ...
29 April 2024 5:33 AM GMTലഹരിയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരിക്കേറ്റ യുവാവ് മരിച്ചു
29 April 2024 5:18 AM GMTമേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ...
29 April 2024 5:16 AM GMTമുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം...
29 April 2024 5:15 AM GMTതൃശൂരില്‍ രണ്ട് ബാങ്ക് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍
29 April 2024 5:14 AM GMT