Latest News

ഉത്തരാഖണ്ഡ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ബിജെപിയില്‍ ചേര്‍ന്നു

ബിജെപി ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലാത്ത തെഹ്രി മണ്ഡലത്തില്‍ കിഷോറിനെ രംഗത്തിറക്കിയേക്കുമെന്നാണ് സൂചന.

ഉത്തരാഖണ്ഡ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ബിജെപിയില്‍ ചേര്‍ന്നു
X

ഡെറാഡൂണ്‍: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ബിജെപിയില്‍. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന കിഷോര്‍ ഉപാധ്യയ് ആണ് ഇന്ന് ബിജെപിയില്‍ ചേര്‍ന്നത്.

കേന്ദ്രമന്ത്രിയും ബിജെപി ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ് ഇന്‍ ചാര്‍ജുമായ പ്രഹ്ലാദ് ജോഷിയുടെയും മറ്റു നേതാക്കളുടെയും സാന്നിധ്യത്തിലാണ് കിഷോര്‍ ഉപാധ്യയ് പാര്‍ടി അംഗത്വം സ്വീകരിച്ചത്. ബിജെപി ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലാത്ത തെഹ്രി മണ്ഡലത്തില്‍ കിഷോറിനെ രംഗത്തിറക്കിയേക്കുമെന്നാണ് സൂചന.

2002ലും 2007ലും തെഹ്രി മണ്ഡലത്തില്‍ മല്‍സരിച്ച് വിജയിച്ചയാളാണ് കിഷോര്‍ ഉപാധ്യയ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസ് കിഷോറിനെതിരേ നടപടി സ്വീകരിച്ചിരുന്നു. ആറു വര്‍ഷത്തേക്ക് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് മുന്‍ അധ്യക്ഷനെ കോണ്‍ഗ്രസ് പുറത്താക്കുകയായിരുന്നു.

Next Story

RELATED STORIES

Share it