Latest News

മുന്‍ സുദാന്‍ പ്രധാനമന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു

മുന്‍ സുദാന്‍ പ്രധാനമന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു
X

ഖര്‍ടോം: സുദാന്‍ മുന്‍ പ്രധാനമന്ത്രിയും ദേശിയ ഉമ്മ പാര്‍ട്ടിയുടെ മേധാവിയുമായ സാദിക് മഹ്ദി കൊവിഡ് ബാധിച്ച് മരിച്ചു. അദ്ദേഹത്തിന് 84 വയസ്സായിരുന്നു. യുഎഇയില്‍ വച്ചായിരുന്നു അന്ത്യം. സുദാന്‍ മാധ്യമങ്ങളാണ് മരണം റിപോര്‍ട്ട് ചെയ്തത്.

നവംബര്‍ മാസം ആദ്യത്തിലാണ് മഹ്ദിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ചയായതോടെ ആരോഗ്യസ്ഥിതി മോശമായി- സ്പുട്‌നിക് റിപോര്‍ട്ട്‌ചെയ്തു.

1966-67, 1986-89 കാലത്തായിരുന്നു മഹ്ദി സുദാനില്‍ പ്രഥാനമന്ത്രിയായിരുന്നത്. മുന്‍ പ്രസിഡന്റ് ഒമര്‍ ബഷീര്‍ അധികാരത്തിലിരിക്കുന്ന സമയത്ത് മഹ്ദിയായിരുന്നു പ്രതിപക്ഷനേതാവ്.

Next Story

RELATED STORIES

Share it