Latest News

എംഇഎസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രഫ. പി മായു അന്തരിച്ചു

എംഇഎസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രഫ. പി മായു അന്തരിച്ചു
X

പൊന്നാനി: എംഇഎസ് കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ മുട്ടനൂര്‍ പൂപ്പറമ്പില്‍ പ്രഫ. പി മായു അന്തരിച്ചു. പുറത്തൂര്‍ കുറുമ്പടി ഇല്ലത്തെപടിയിലാണ് താമസം. എംഇഎസ് മലപ്പുറം ജില്ല, തിരൂര്‍ താലൂക്ക് കമ്മിറ്റി അംഗം, മംഗലം യൂനിറ്റ് പ്രസിഡന്റ്, എംഇഎസ് സ്‌കൂള്‍ ഗവേണിങ് ബോഡി അംഗം, കുറുമ്പടി ഐസിഎസ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നേരത്തേ മമ്പാട് കോളജിലും പൊന്നാനി കോളജിലും കൊമേഴ്‌സ് അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൊതുരംഗത്തും വിദ്യാഭ്യാസ പുരോഗതിക്കും വേണ്ടി സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഖബറടക്കം വൈകീട്ട് 5നു മുട്ടനൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Former Principal of MES College Prof. P. Mayu passed away



Next Story

RELATED STORIES

Share it